കാലോചിതമായ മാറ്റം വിദ്യാഭ്യാസത്തിനനിവാര്യമെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ചടയമംഗലം നിയോജക മണ്ഡലത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ എസ്.എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന എംഎൽഎ മെറിറ്റ് അവാർഡ് പരിപാടിയും കരിയർ ഗൈഡൻസ് ക്ലാസും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടയമംഗലം നിയോജക മണ്ഡലത്തിലെ പതിനേഴ് സ്ക്കൂളുകളിൽ നിന്നും ആയിരത്തിലധികം കുട്ടികളാണ് പുരസ്കാരമേറ്റു വാങ്ങിയത്. പ്രമുഖ എഡ്യൂ പ്ലാറ്റ്‌ഫോമായ സൈലം ലേണിംഗ് അക്കാദമിയുയുടെ വിദഗ്ദരായ ഫാക്കൽറ്റികൾ കരിയർ ഗൈഡൻസ് ക്ലാസുകൾ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി.വി നായർ സ്വാഗതമാശംസിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
ചടയമംഗലം നിയോജക മണ്ഡലത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ എസ്.എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Subscribe
Login
0 Comments
Oldest