കാട്ടുപന്നിയുടെ ആക്രമണത്തിൽ പാലോട് സ്വദേശി ജീവകാരുണ്യ പ്രവർത്തകൻ ഉല്ലാസ് ആത്മത്രത്തിനു ഗുരുതര പരിക്ക്.
കഴിഞ്ഞ ദിവസം രാത്രി സ്വാമിനഗറിൽ വച്ച് ഉല്ലാസ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലേക്ക് കാട്ടുപന്നി ഇടിച്ചു കയറുകയായിരിന്നു.

കാലിലും മുഖത്തും സാരമായി പരിക്കേറ്റ ഉല്ലാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇപ്പോൾ പാലോട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ആത്മമിത്രംചാരിറ്റബിൾട്രസ്റ്റിന്റെ അമരക്കാരൻ ആണ് ഉല്ലാസ്.പ്രദേശത്തെ വന്യജീവി ജീവി പ്രശ്നം പലപ്രാവശ്യം അധികാരികളുടെ ശ്രെദ്ദയിൽപെടുത്തിയ ആളാണ് ഉല്ലാസ്.