ചിതറയിൽ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വിവിധ മേഖലകളിൽ വൃക്ഷ തൈ നട്ടു

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കൊണ്ട് ചിതറ ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ വൃക്ഷ തൈ നട്ടു .

അധ്യക്ഷത വഹിച്ചു കൊണ്ട് വാർഡ് മെമ്പർ ശ്രീ മിനി ഹരികുമാർ സംസാരിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് aiyf പരിസ്ഥിതി വാരാഘോഷത്തിൻ്റെ ഭാഗമായി aiyf കടയ്ക്കൽ മണ്ഡലം കമ്മിറ്റി മാങ്കോട് FHC യിൽ സംഘടിപ്പിച്ച വൃക്ഷ തൈ നടീലും ശുചീകരണ പ്രവർത്തനവും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സ.എസ് ബുഹാരി ഉദ്ഘാടനം ചെയ്തു. Aiyf മണ്ഡലം പ്രസിഡൻറ് സോണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം സെക്രട്ടറി അശോക് ആർ നായർ സ്വാഗതം ആശംസിച്ചു…cpi മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ശബരീനാഥ് മണ്ഡലം കമ്മിറ്റി അംഗം അഡ്വ അജി aiyf മണ്ഡലം കമ്മിറ്റി അംഗങ്ങൾ ,മേഖല ഭാരവാഹികൾ,മേഖല,പാർട്ടി LC അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കണ്ണൻ കോട് ഗ്രാമദീപം ഗ്രന്ഥശാല & വായനശാലയുടെ മേൽ നോട്ടത്തിൽ പരിസ്ഥിതി വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചും . ഗ്രന്ഥശാല ജോയിൻ്റ് സെക്രട്ടറി ശ്രീമാൻ, സജേഷ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു, ഗ്രന്ഥശാല സെക്രട്ടറി ശ്രീ, അജിത്ത് ലാൽ. എ സ്വാഗതം ആശംസിച്ചും താലൂക്ക് ലൈബ്രററി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി ശ്രീമാൻ .പി. ആർ. പുഷ്ക്കരൻ ഗ്രന്ഥശാല പരിസരത്ത് വൃക്ഷ തൈയ് നട്ട് വാരാഘോഷ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചും . ഗ്രാമദീപം ട്യൂഷൻ സെൻ്റർ പ്രിൻസിപ്പാൾ ശ്രീമതി. പിങ്കി യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചും. തുടർന്ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പോസ്റ്റർ മെക്കിംങ്ങ് മത്സരം , ശുചീകരണ പ്രവർത്തനങ്ങളും നടത്തി.

ലോക പരിസ്ഥിതി ദിനം
എസ് എൻ എച്ച്എസ്എസ് ചിതറയിൽ നടന്ന പരിസ്ഥിതി ദിനാചരണം,, എസ്എൻഡിപി യോഗം കൗൺസിലർ ശ്രീ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്‌തു.. നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ പദ്ധതിയായ (കൽപ്പകം 2025 ) കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങിന്റെ തൈകൾ നട്ടുപിടിപ്പിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്….പിടിഎ പ്രസിഡണ്ട് ശ്രീമതി ദീപ എ അധ്യക്ഷത വഹിച്ചു .. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ബീന വിഎസ് സ്വാഗതവും… വാർഡ് മെമ്പർ വളവുവച്ച സന്തോഷ് ,,സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ പി,, സ്റ്റാഫ് സെക്രട്ടറി പ്രസീദ് എസ് വി തുടങ്ങിയവർ ആശംസകളുംഅർപ്പിച്ചു എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ പ്രിജി ഗോപിനാഥ് കൃതജ്ഞത അറിയിച്ചു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x