Headlines

ജീവനൊടുക്കി ഒൻപതാം ക്ലാസ് വിദ്യാർത്ഥി

പാലക്കാട് മണ്ണൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. മണ്ണൂർ സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ഗാനമേളയ്ക്ക് പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു

Read More

ചടയമംഗലത്ത് ഓടികൊണ്ടിരുന്ന കാർ കത്തി

ചടയമംഗലത്ത് ഓടികൊണ്ടിരുന്ന കാർ കത്തി. 19 തീയതി രാത്രി 12 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി തിരികെ വരുകയായിരുന്ന മനോജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമാണ് കത്തിയത്. ചടയമംഗലത്ത് എത്തിയപ്പോൾ കാർ നിർത്താതെ തന്നെ അലാറം കേൾക്കുന്നത് ഉയരുകയും ഇതേ തുടർന്ന് റോഡിന്റെ ഒരു ഭാഗത്തേക്ക് കാർ മാറ്റി ഇടുകയും വലിയ രീതിയിൽ പുക ഉയർന്ന് കാർ കത്തുകയായിരുന്നു. കൈക്കുഞ്ഞ് ഉൾപ്പെടെ നാലുപേരാണ് കാറിനകത്ത് ഉണ്ടായിരുന്നത്. എല്ലാവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കടയ്ക്കലിൽ നിന്നും  ഫയർഫോഴ്സ്…

Read More

കൊല്ലയിൽ സ്വദേശി കഞ്ചാവുമായി പിടിയിൽ ;ഒരാൾ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെട്ടു

മടത്തറ കൊല്ലായിൽ, ചല്ലിമുക്ക്,കാലായിൽ ഭാഗങ്ങളിൽ യുവാക്കൾക്കിടയിൽ കഞ്ചാവിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗവും,വിൽപ്പനയും വർദ്ധിച്ചുവരുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് , കാലായിൽ തോട്ടിൻങ്കര വീട്ടിൽ സുരേന്ദ്രൻ മകൻ അക്ഷയ് , കാലായിൽ തടത്തരികത്ത് വീട്ടിൽ അശോകൻ മകൻ അനന്തു എന്നിവരുടെ പേരിൽ കേസ് എടുത്തു ഒന്നാം പ്രതിയായ അക്ഷയ് എക്‌സൈസ് ഉദ്യോഗസ്ഥനായ ശ്രേയസ് ഉമേഷിനെ ആക്രമിച്ചു കണ്ണിന് പരിക്ക് ഏല്പിച്ചു ഓടി രക്ഷപെടുകയായിരുന്നു….

Read More

ചിതറ ഗ്രാമപ്പഞ്ചായത്തിൽ അതിദരിത്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 58 കുടുംബങ്ങൾക്ക് വിഷു കൈനീട്ടമായി ഭക്ഷ്യ കിറ്റ്

ചിതറ ഗ്രാമപ്പഞ്ചായത്തിലെ അതി ദാരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെടെ 58 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം നൽകി ഗ്രാമപ്പഞ്ചായത്ത് . ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ഷീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബു എസ് ഉൾപ്പെടെ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു…

Read More

ക്ഷേത്രത്തിലെ വിപ്ലവഗാനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ക്ഷേത്രത്തിലെ ഉത്സവത്തിൽവിപ്ലവ ഗാനം പാടിയതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങൾ വിപ്ലവഗാനങ്ങൾ പാടാനുള്ള സ്ഥലമല്ലെന്നും കോടതി പറഞ്ഞു. മാർച്ച് 10-നാണ് കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിൽ ഗായകൻ അലോഷി വിപ്ലവഗാനം പാടിയത്. ഇത് പിന്നീട് വൻവിവാദമായിരുന്നു. ഒരു ക്ഷേത്രത്തിൽ ഇത്തരം പരിപാടി നടത്താൻ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇത് ക്ഷേത്ര ഉത്സവമാണെന്നും അല്ലാതെ കോളേജ് ആന്വൽ ഡേയോ രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയോ അല്ലെന്നും കോടതി പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ക്ഷേത്ര ചടങ്ങുകളും അതോടൊപ്പം ക്ഷേത്രത്തിൽ നടത്താൻ കഴിയുന്ന മറ്റു…

Read More

പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ ലൈഗിംമായി പീഡിപ്പിച്ച കടയ്ക്കൽ സ്വദേശി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ ലൈഗിംമായി പീഡിപ്പിച്ച യുവാവിനെ പൂയപ്പളളി പോലീസ് അറസ്റ്റ് ചെയ്തു.കടയ്ക്കൽ ചരിപ്പറമ്പ് കരിക്കത്തിൽ വീട്ടിൽ 30 വയസുള്ള വിഷ്ണു ലാലാണ് പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റാഗ്രാം വഴി പരിയ യപ്പെട്ട പ്രതി നിരന്തരംമൊബൈൽ ഫോൺവഴി ബന്ധപ്പെടുകയും പ്രണയം നടിച്ചഇയാൾകടയ്ക്കൽ ഉത്സവത്തിനു പോയ പെൺ കുട്ടിയെ അവിടെ നിന്നും പെൺകുട്ടിയുടെ വീട്ടിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺ കുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ മാതാപിതാക്കൾപെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞതിനെത്തുടർന്ന്പൂയപ്പള്ളി പോലീസിൽ പരാതി നൽകി.വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്പെൺകുട്ടിയുടെ…

Read More

കടയ്ക്കൽ ദേവീക്ഷേത്രത്തിലെ പാട്ട് വിവാദത്തെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജനകീയ മാർച്ച്‌

കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ പാട്ട് വിവാദത്തെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തി. കടയ്ക്കൽ ടൗണിൽ നടന്ന ജനകീയ മാർച്ച് DCC പ്രസിഡന്റ്‌  രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. KPCC ജനറൽ സെക്രട്ടറിമാരായ M M നസീർ, സൈമൺ അലക്സ്‌,  ചടയമംഗലം ബ്ലോക്ക്‌ പ്രസിഡന്റ് P R സന്തോഷ്‌,ചിതറ ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീകുമാർ. DCC നേതാക്കൾ, ബ്ലോക്ക്‌ നേതാക്കൾ, മണ്ഡലം പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു

Read More

നിലമേൽ കഞ്ചാവുമായി മൂന്നു യുവാക്കൾ ചടയമംഗലം എക്സൈസിന്റെ പിടിയിൽ

നിലമേൽ കൈതോട് പ്രദേശങ്ങളിൽ കഞ്ചാവിന്റെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും അനധികൃത വില്പനയും ഉപയോഗവും നടക്കുന്നു എന്ന  വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  ചടയമംഗലം എക്സൈസ് റെയിഞ്ച്  ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൈതോട് വെള്ളരി പാലത്തിന് സമീപത്ത് നിന്നും കഞ്ചാവ് കൈവശം വെച്ച് ഉപയോഗിച്ച കുറ്റത്തിന് കൈതോട് സി.പി ഹൗസിൽ സുരേഷ് ബാബു മകൻ മുത്തു എന്ന് വിളിക്കുന്ന 24 വയസുള്ള അനന്തു സുരേഷ്, കൈതോട് വലിയവഴി ദേശത്ത് അഫ്സൽ മൻസിലിൽ സൈനുദ്ദീൻ മകൻ അഫ്സൽ, കൈതോട് വെള്ളരി…

Read More

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ

കൊല്ലം ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസി (22)നെയാണ് അജ്ഞാത വ്യക്തി കുത്തിക്കൊന്നത്. ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. കാറിലെത്തിയ കൊലയാളി, പർദയാണ് ധരിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഫുഡ് ഡെലിവറി ബോയ് ആയും ഫെബിൻ ജോലി ചെയ്യുന്നുണ്ട്. അതേസമയം, കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ മൃതദേഹം കൊല്ലം കടപ്പാക്കടയ്ക്കു സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിനു സമീപം നിർത്തിയിട്ട നിലയിൽ…

Read More

ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

കടയ്ക്കൽ : ഇഫ്ത്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു.വളവുപച്ച സ്നേഹ സാഗരം ഫൗണ്ടേഷൻ അഗതിമന്ദിര ത്തിൻ്റെ നേതൃത്വത്തിലാണ് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചത്. അഗതിമന്ദിരം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്ത്താർ സംഗമത്തിന് സ്നേഹ സാഗരം ജനറൽ സെക്രട്ടറി പനവൂർ സഫീർഖാൻ മന്നാനി സൗഹൃദ സംഭാഷണം നടത്തി .സ്നേഹ സാഗരം പ്രവർത്തകരായ സെൽവരാജ് നിലമേൽ , റാഷിദ് കാനൂർ . കോൺഗ്രസ് നേതാക്കളായ ഹുമയൂൺ കബീർ, ഷമീർ, സമി .സി.പി.എം നേതാക്കളായ അൻസർ, ഷാജി . എസ്.ഡി.പി.ഐ നേതാവ് അനസ് വളവുപച്ച, എസ്.ഡി.റ്റി.യു…

Read More
error: Content is protected !!