നിലമേൽ കൈതോട് പ്രദേശങ്ങളിൽ കഞ്ചാവിന്റെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും അനധികൃത വില്പനയും ഉപയോഗവും നടക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൈതോട് വെള്ളരി പാലത്തിന് സമീപത്ത് നിന്നും കഞ്ചാവ് കൈവശം വെച്ച് ഉപയോഗിച്ച കുറ്റത്തിന് കൈതോട് സി.പി ഹൗസിൽ സുരേഷ് ബാബു മകൻ മുത്തു എന്ന് വിളിക്കുന്ന 24 വയസുള്ള അനന്തു സുരേഷ്, കൈതോട് വലിയവഴി ദേശത്ത് അഫ്സൽ മൻസിലിൽ സൈനുദ്ദീൻ മകൻ അഫ്സൽ, കൈതോട് വെള്ളരി ദേശത്ത് തുണ്ടുവിള വീട്ടിൽ 34 വയസ്സുള്ള രാജേഷ് എന്നിവരെ പ്രതിയാക്കി അറസ്റ്റ് ചെയ്തു കേസെടുത്തു സംഘത്തിലുള്ള മറ്റുള്ളവരെ പറ്റിയും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട് വരും ദിവസങ്ങളിൽ ഇത്തരക്കാർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ബിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ മാസ്റ്റർ ചന്തു, ശ്രേയസ് ഉമേഷ്,നിഷാന്ത് എന്നിവർ പങ്കെടുത്തു
നിലമേൽ കഞ്ചാവുമായി മൂന്നു യുവാക്കൾ ചടയമംഗലം എക്സൈസിന്റെ പിടിയിൽ

Subscribe
Login
0 Comments
Oldest