പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ ലൈഗിംമായി പീഡിപ്പിച്ച യുവാവിനെ പൂയപ്പളളി പോലീസ് അറസ്റ്റ് ചെയ്തു.
കടയ്ക്കൽ ചരിപ്പറമ്പ് കരിക്കത്തിൽ വീട്ടിൽ 30 വയസുള്ള വിഷ്ണു ലാലാണ് പോലീസിന്റെ പിടിയിലായത്.
ഇൻസ്റ്റാഗ്രാം വഴി പരിയ യപ്പെട്ട പ്രതി നിരന്തരംമൊബൈൽ ഫോൺവഴി ബന്ധപ്പെടുകയും പ്രണയം നടിച്ചഇയാൾ
കടയ്ക്കൽ ഉത്സവത്തിനു പോയ പെൺ കുട്ടിയെ അവിടെ നിന്നും പെൺകുട്ടിയുടെ വീട്ടിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പെൺ കുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ മാതാപിതാക്കൾപെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞതിനെത്തുടർന്ന്
പൂയപ്പള്ളി പോലീസിൽ പരാതി നൽകി.
വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തി. തുടർന്ന്നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പൂയപ്പള്ളി സി.ഐ ബിജു എസ്.ടിയുടെ നിർദേശപ്രകാരം എസ് ഐ മാരായ രജനീഷ് മാധവൻ, രാജേഷ്,എ എസ് ഐ ബിജു എസ് സി പി ഒ മാരായ ബിനീഷ്, രാജി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.