കൊല്ലം ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസി (22)നെയാണ് അജ്ഞാത വ്യക്തി കുത്തിക്കൊന്നത്.
ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. കാറിലെത്തിയ കൊലയാളി, പർദയാണ് ധരിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഫുഡ് ഡെലിവറി ബോയ് ആയും ഫെബിൻ ജോലി ചെയ്യുന്നുണ്ട്.
അതേസമയം, കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ മൃതദേഹം കൊല്ലം കടപ്പാക്കടയ്ക്കു സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിനു സമീപം നിർത്തിയിട്ട നിലയിൽ ഒരു കാറും കണ്ടെത്തിയിട്ടുണ്ട്. തേജസ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു