ചിതറ ഗ്രാമപ്പഞ്ചായത്തിലെ അതി ദാരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെടെ 58 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം നൽകി ഗ്രാമപ്പഞ്ചായത്ത് .
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ഷീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബു എസ് ഉൾപ്പെടെ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു…