Headlines

ചിതറ കിളിത്തട്ട് വാർഡിലെ ആയിരവല്ലി അപ്പൂപ്പൻ കുന്നിൽ” മലമുകളിലെ മലതാങ്ങി ചെടികൾ”എന്നപേരിൽ നേച്ചർ ക്യാമ്പും ഔഷധത്തോട്ടങ്ങളുടെ സംരക്ഷണവും പരിപാലനവും പദ്ധതി പ്രഖ്യാപനവും നടത്തി

ചിതറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ മടത്തറ അനിൽ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ വൈസ് പ്രസിഡന്റ് എൻ. എസ്. ഷീന അധ്യക്ഷത വഹിച്ചു വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ എസ്. ഷിബു സ്വാഗതം ചെയ്തു ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി കൺവീനറും അരിപ്പ വാർഡ് മെമ്പറും ആയ പ്രിജിത്ത്. പി. അരളീവനം മുഘ്യപ്രഭാഷണവും പദ്ധതി വിശദീകരണവും നടത്തി . മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആർ. എം രജിത,പഞ്ചായത്ത്‌ അംഗങ്ങൾ ആയ രാജീവ് കൂരാപ്പള്ളി, സി. ജനനി. മിനിഹരികുമാർ…

Read More

ചിതറയിൽ ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന 43 കാരനെ  മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ചിതറയിൽ ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ആളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ചിതറ പ്ലാവറ 43 വയസ്സുള്ള രാജേഷിനെയാണ് വീട്ടിലെ മുറിക്കുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാജേഷിനെ ഫോണിൽ വിളിച്ച്കിട്ടാത്തതിനെത്തുടർന്ന് തൊട്ടടുത്ത താമസിക്കുന്ന വ്യക്തി വീട്ടിലെത്തി നോക്കിയപ്പോഴാണ് രാജേഷ് കട്ടിലിൽ മരിച്ച നിലയിൽകിടക്കുന്നത് കണ്ടത്. നിലത്ത് ചോര തളം കെട്ടി നിൽക്കുന്നതായും കാണാൻ കഴിയുന്നുണ്ട് തുടർന്ന് ചിതറ പോലീസിൽ വിവരമറിയിപ്പിക്കുകയും ചിതറ പോലീസ് സംഭവസ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി…

Read More

കടയ്ക്കൽ പുല്ലുപണ സ്വദേശിനിയായ വീട്ടമ്മയ്ക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്ക്

കടയ്ക്കൽ പുല്ലുപണ സ്വദേശിനിയായ വീട്ടമ്മയ്ക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്ക്.കടയ്ക്കൽ പുല്ലുപണ ചരുവിള പുത്തൻവീട്ടിൽ 55 വയസുള്ള ശാന്തയെയാണ് പന്നി ആക്രമിച്ചത്.ഇന്ന് രാവിലെ 9 മണിയോട് കൂടിയാണ് സംഭവം നടന്നത്. വീടിന് സമീപം തോട്ടിൻ കരയിൽ തുണി അലക്കിക്കൊണ്ട് നിൽക്കുമ്പോൾ ഒറ്റയാൻ പന്നി നേരിട്ടെത്തി ഇടിച്ചു വീഴ്ത്തുകകയായിരുന്നു.കുത്തേറ്റ് ശാന്ത തോട്ടിൽ വീണു.ആക്രമണത്തിൽ ഇടത്തെ കൈയിൽ ആഴത്തിൽ മുറിവേറ്റു.കുത്തേറ്റ ശാന്തയെ  മകനും, ബന്ധുക്കളും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു., ഇടത്തെ കൈയ്യിൽ ആഴത്തിലുള്ള മുറിവിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി…

Read More

ചിതറയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയത്; പ്രായപൂർത്തിയാകാത്തവൻ ഉൾപ്പെടെ

ചിതറ കാരറ കളിയിലിൽ വീട്ടിൽ 30 വയസ്സുള്ള സുജിനാണ് കൊല്ലപ്പെട്ടത്. ചിതറ കാരറ സ്വദേശികൾ ആയിട്ടുള്ള ലാലു എന്ന് വിളിക്കുന്ന ബിജു,വിജയ്, , തുമ്പമൺതൊടി സ്വദേശി വിവേക്,,മടത്തറ മേച്ചേരി സ്വദേശി സത്യജിത്ത്,പ്രായപ്പൂർത്തിയാകാത്ത 17കാരൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11 മണിയോടുകൂടി കാരറ ചരിപ്പുറത്തുള്ള റോഡിനോട് ചേർന്നുള്ള റബ്ബർപുരയുടെ മുന്നിൽനിൽക്കുകയായിരുന്ന കൊല്ലപ്പെട്ട സുജിനേയും സുഹൃത്ത് അനന്തുവിനെയും അതുവഴി വന്ന സത്യജിത്തും,വിവേകുംചേർന്ന് അസഭ്യം വിളിക്കുകയും ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതിനെ തുടർന്ന് സത്യജിത്തും വിവേകും തിരികെ പോവുകയും…

Read More

ചിതറ തുമ്പമൺതൊടിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പോലീസ് കസ്റ്റഡിയിൽ

ചിതറ തുമ്പമൺതൊടി കാരറ കുന്നിൽ കളിയിലിൽ വീട്ടിൽ സുജിൻ 29 നെ കുത്തി കൊലപ്പെടുത്തിയ പ്രതികളെ ചിതറ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവ ശേഷം ഒളിവിൽ പോകാൻ പ്രതികൾ ശ്രമം നടത്തിയിരുന്നു . മുൻ വൈരാഖ്യത്തെ തുടർന്ന് പ്രതികൾ സംഘടിച്ചെത്തി സുജിനെയും സുഹൃത്തിനേയും കുത്തുകയായിരുന്നു. വയറ്റിൽ കുത്തേറ്റ സുജിനെയും സുഹൃത്ത് അനന്തുവിനെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ട് പോയെങ്കിലും സുജിൻ മരണപ്പെടുകയായിരുന്നു. വിവേക് , സൂര്യജിത്ത്, ബിജു, മഹി, വിജയ് എന്നിവരാണ്…

Read More

അഞ്ചലിൽ 17കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിനെ അഞ്ചൽ പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു

അഞ്ചലിൽ 17കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിനെ അഞ്ചൽ പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. അഞ്ചൽ ആനപ്പുഴക്കൽ സ്വദേശി 20 വയസ്സുള്ള അക്ഷയാണ് പോലീസിന്റെ പിടിയിലായത് കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് സോഷ്യൽ മീഡിയ വഴി പ്രണയിക്കുകയും പെൺകുട്ടിയെ പെൺകുട്ടിയുടെ വീട്ടിലും യുവാവിന്റെ വീട്ടിലും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വച്ചും പലതവണ പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ ദിവസം പെൺ കുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധന നടത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്നുള്ള…

Read More

തൃപ്പൂണിത്തുറയിൽ കാണാതായ കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞ് കൊന്നു

അമ്മയുടെ അറസ്റ്റ് ഉടൻ. ഇന്നലെ വൈകുന്നേരം അംഗൻവാടിയിൽ നിന്നും കുഞ്ഞിനെ വിളിച്ചുകൊണ്ടു പോവുകയും തുടർന്ന് ബസ്സിൽ കയറി വീട്ടിലേക്ക് പോകുന്ന വഴി ബസിൽ വച്ച് കുട്ടിയെ കാണാതാവുകയായിരുന്നു എന്നാണ് അമ്മ മൊഴി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ചാലക്കുടി പുഴയിൽ എറിഞ്ഞതായി ഇവർ പറഞ്ഞത്. ശക്തമായ മഴയിലും പോലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലി നനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

Read More

മാനേഴ്സ് ഇല്ലാത്തവർ ; മടത്തറ ഹോസ്പിറ്റലിലെ ഡോക്ടറുടെ പരിഹാസമെന്ന് ആരോപണം

കുഞ്ഞിന്റെ കൈയ്യിൽ തേൻ തുമ്പി കുത്തിയതുമായി ബന്ധപ്പെട്ട് മടത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിൽ എത്തിയ മാതാവിനോട് മാനേഴ്സ് ഇല്ലാത്തവർ എന്ന പരിഹാസവുമായി ഡോക്ടർ എന്ന് ആരോപണം . കുട്ടിയുടെ പിതാവ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് തങ്ങൾക്ക് ഉണ്ടായ ദുരവസ്ഥ പങ്കുവച്ചത് ഫേസ്‍ബുക്ക് കുറിപ്പ് ഇളയവൻ്റെ കയ്യിൽ ഒരു തേൻ തുമ്പി കൊത്തി. കരച്ചിലായി, വിതുമ്പലായി പിന്നെ കൈ ആകെ നീരായി. പിതാവായ ഞാൻ ഡ്യൂട്ടിയിൽ ആയതിനാൽ മാതാവ് മടത്തറ ഗവ: ഹോസ്പിറ്റലിൽ കൊണ്ട് പോയി. ഒരു മണിക്കൂറിലേറെ…

Read More

ചടയമംഗലത്ത് വീടിന് മുന്നിൽ നിന്നിരുന്ന ചന്ദനമരം രാത്രിയിൽ മോഷ്ടിച്ച് കടത്തി

ചടയമംഗലത്ത് വീടിന് മുന്നിൽ നിന്നിരുന്ന ചന്ദനമരം രാത്രിയിൽ മോഷ്ടിച്ച് കടത്തി. തേവന്നൂർ പറമ്പിൽ തറവീട്ടിൽ മാധവക്കുറുപ്പിന്റെ വീടിനു മുന്നിൽ നിന്ന് ചന്ദനമരമാണ് ഇന്ന് വെളുപ്പിന് മോഷ്ടാക്കൽ മോഷ്ടിച്ച് കടത്തിയത്. 30 വർഷത്തിലേറെ പഴക്കമുള്ളതാണ് ചന്ദനമരം. ഏകദേശം 12 അടിയോളം ഉയരം വരും എന്നാണ് ഉടമസ്ഥൻ പറയുന്നത്. വെളുപ്പിന് 2.30 ഓട് കൂടി വലിയ ശബ്ദം കേൾക്കുകയും വീട്ടുടമയും ഭാര്യയും ലൈറ്റിട്ട് വെളിയിൽ വരുമ്പോഴേക്കും മോഷ്ടാക്കൽ തടിയുമായി കടന്നു കളയുകയായിരുന്നു. വീട്ടുടമ ചടയമംഗലം പോലീസിൽ പരാതി നൽകി

Read More
error: Content is protected !!