ചിതറയിൽ ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ആളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ചിതറ പ്ലാവറ 43 വയസ്സുള്ള രാജേഷിനെയാണ് വീട്ടിലെ മുറിക്കുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
രാജേഷിനെ ഫോണിൽ വിളിച്ച്കിട്ടാത്തതിനെത്തുടർന്ന് തൊട്ടടുത്ത താമസിക്കുന്ന വ്യക്തി വീട്ടിലെത്തി നോക്കിയപ്പോഴാണ് രാജേഷ് കട്ടിലിൽ മരിച്ച നിലയിൽകിടക്കുന്നത് കണ്ടത്.

നിലത്ത് ചോര തളം കെട്ടി നിൽക്കുന്നതായും കാണാൻ കഴിയുന്നുണ്ട്
തുടർന്ന് ചിതറ പോലീസിൽ വിവരമറിയിപ്പിക്കുകയും ചിതറ പോലീസ് സംഭവസ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ ഉള്ളതായി നാട്ടുകാർ ആരോപിക്കുന്നു
പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ