ചിതറ കാരറ കളിയിലിൽ വീട്ടിൽ 30 വയസ്സുള്ള സുജിനാണ് കൊല്ലപ്പെട്ടത്.
ചിതറ കാരറ സ്വദേശികൾ ആയിട്ടുള്ള ലാലു എന്ന് വിളിക്കുന്ന ബിജു,വിജയ്, , തുമ്പമൺതൊടി സ്വദേശി വിവേക്,,മടത്തറ മേച്ചേരി സ്വദേശി സത്യജിത്ത്,പ്രായപ്പൂർത്തിയാകാത്ത 17കാരൻ എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി 11 മണിയോടുകൂടി കാരറ ചരിപ്പുറത്തുള്ള റോഡിനോട് ചേർന്നുള്ള റബ്ബർപുരയുടെ മുന്നിൽനിൽക്കുകയായിരുന്ന കൊല്ലപ്പെട്ട സുജിനേയും സുഹൃത്ത് അനന്തുവിനെയും അതുവഴി വന്ന സത്യജിത്തും,വിവേകുംചേർന്ന് അസഭ്യം വിളിക്കുകയും ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതിനെ തുടർന്ന് സത്യജിത്തും വിവേകും തിരികെ പോവുകയും മറ്റു പ്രതികളായ വിജയ്, ലാലു, 17കാരനെയും കൂട്ടികൊണ്ട് ,വരികയും സുജിനെയും അനന്തുവിനെയുംകത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

കുത്തേറ്റ് റോഡിൽ വീണ ഇരുവരെയും നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി സുജിൻ മരണപ്പെട്ടു.
സുജിന് മുതുകിൽ ആഴത്തിൽകുത്തേൽക്കുകയും കത്തി സുജിന്റെ മുതുകിൽ തറച്ചിരുന്നതായും പോലീസ് പറയുന്നു . അനന്തുവിന്റെ തലയ്ക്ക് പിന്നിലുമാണ് കുത്തേറ്റത്.
സംഭവത്തിൽ ഇന്നലെ രാത്രിയിലും ഇന്ന് വെളുപ്പിനെയുമായി 5 പ്രതികളെയുംനാട്ടുകാരുടെയും സഹായത്തോടെ ചിതറക്ക് സമീപത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്തു..
കൊല്ലപ്പെട്ട സുജിൻ കാരറക്ഷേത്രത്തിലെ ഭാരവാഹി യിരിക്കുന്ന സമയം നടന്ന ഉത്സവ ഘോഷയാത്രയ്ക്കിടയിൽ പ്രതികൾ പ്രേശ്നങ്ങൾ സൃഷ്ടിച്ചത് സുജിൻ വിലക്കുകയും, സ്ഥലത്ത് പരസ്യമായി മദ്യപാനം നടത്തുന്നതും ചോദ്യം ചെയ്തതിലുമുള്ള വൈരാഗ്യമാണ് കൊലപാതകത്തിലെക്ക് നയിച്ചതെന്ന് ചിതറ പോലീസ് പറഞ്ഞു.
സംഭവസ്ഥലത്തു സയന്റിഫിക് ഉദ്യോഗസ്തേർ എത്തി തെളിവുകൾ ശേഖരിച്ചു.
കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ചെറിയ കവറിലാക്കിയ കഞ്ചാവും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.
പ്രതികൾക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കോടതിയിൽ ഹാജരാക്കി പ്രതികളെ കോടതി റിമാൻഡ് ചെയ്യും
കൊല്ലപ്പെട്ട സുജിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിമൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.കുത്തേറ്റ അനന്ദു ചികിത്സയിലാണ്