അഞ്ചലിൽ 17കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിനെ അഞ്ചൽ പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു.
അഞ്ചൽ ആനപ്പുഴക്കൽ സ്വദേശി 20 വയസ്സുള്ള അക്ഷയാണ് പോലീസിന്റെ പിടിയിലായത്
കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് സോഷ്യൽ മീഡിയ വഴി പ്രണയിക്കുകയും പെൺകുട്ടിയെ പെൺകുട്ടിയുടെ വീട്ടിലും യുവാവിന്റെ വീട്ടിലും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വച്ചും പലതവണ പീഡനത്തിന് ഇരയാക്കി.
കഴിഞ്ഞ ദിവസം പെൺ കുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധന നടത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്നുള്ള വിവരം പുറത്തിറിയുന്നത്.
ഇതിനെ തുടർന്ന് മാതാപിതാക്കൾ അഞ്ചൽ പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ അഞ്ചൽ പോലീസ് യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.
പ്രതിയായ 20കാരനെ വീട്ടിൽ നിന്നും അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കിയ കോടതി റിമാൻഡ് ചെയ്തു.