ചടയമംഗലത്ത് വീടിന് മുന്നിൽ നിന്നിരുന്ന ചന്ദനമരം രാത്രിയിൽ മോഷ്ടിച്ച് കടത്തി.
തേവന്നൂർ പറമ്പിൽ തറവീട്ടിൽ മാധവക്കുറുപ്പിന്റെ വീടിനു മുന്നിൽ നിന്ന് ചന്ദനമരമാണ് ഇന്ന് വെളുപ്പിന് മോഷ്ടാക്കൽ മോഷ്ടിച്ച് കടത്തിയത്.
30 വർഷത്തിലേറെ പഴക്കമുള്ളതാണ് ചന്ദനമരം. ഏകദേശം 12 അടിയോളം ഉയരം വരും എന്നാണ് ഉടമസ്ഥൻ പറയുന്നത്.
വെളുപ്പിന് 2.30 ഓട് കൂടി വലിയ ശബ്ദം കേൾക്കുകയും വീട്ടുടമയും ഭാര്യയും ലൈറ്റിട്ട് വെളിയിൽ വരുമ്പോഴേക്കും മോഷ്ടാക്കൽ തടിയുമായി കടന്നു കളയുകയായിരുന്നു.
വീട്ടുടമ ചടയമംഗലം പോലീസിൽ പരാതി നൽകി