കുഞ്ഞിന്റെ കൈയ്യിൽ തേൻ തുമ്പി കുത്തിയതുമായി ബന്ധപ്പെട്ട് മടത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിൽ എത്തിയ മാതാവിനോട് മാനേഴ്സ് ഇല്ലാത്തവർ എന്ന പരിഹാസവുമായി ഡോക്ടർ എന്ന് ആരോപണം .
കുട്ടിയുടെ പിതാവ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് തങ്ങൾക്ക് ഉണ്ടായ ദുരവസ്ഥ പങ്കുവച്ചത്
ഫേസ്‍ബുക്ക് കുറിപ്പ്
ഇളയവൻ്റെ കയ്യിൽ ഒരു തേൻ തുമ്പി കൊത്തി. കരച്ചിലായി, വിതുമ്പലായി പിന്നെ കൈ ആകെ നീരായി. പിതാവായ ഞാൻ ഡ്യൂട്ടിയിൽ ആയതിനാൽ മാതാവ് മടത്തറ ഗവ: ഹോസ്പിറ്റലിൽ കൊണ്ട് പോയി. ഒരു മണിക്കൂറിലേറെ നീണ്ട നിരകൾക്കൊടുവിൽ ഡോക്ടറെ കാണാൻ കഴിഞ്ഞു. രോഗിയുടെ തൂക്കവും, രക്തപരിശോധനയും വേണമെന്ന് ഡോക്ടർ പറഞ്ഞതിൻ പ്രകാരം എല്ലാം കഴിഞ്ഞിട്ട് വീണ്ടും ഡോക്ടറുടെ മുന്നിലേക്ക് . തലയെത്തി നോക്കിയ മാതാവിന് ശകാരം. മാനേഴ്സ് ഇല്ലാത്തവരെന്ന് പരിഹാസം. ഇടയ്ക്ക് മകൻ എത്തി നോക്കിയപ്പോൾ ആക്രോശം. മടത്തറ ഗവൺമെൻ്റ് ആശുപത്രിയിലെ പുരുഷ ഡോക്ടറാണ് താരം.. തമ്പ്രാൻ്റെ ഭാവത്തിലിരുന്ന് കാണാൻ വരുന്ന രോഗികളെ തീര വില കല്പിക്കാത്ത താങ്കൾ ഒരു ഡോക്ടർ ആണോ?
എന്ന് എഴുതിയാണ് കുട്ടിയുടെ പിതാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.