ഏരൂർ അയിലറ ക്ഷേത്രത്തിനു സമീപം തോട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.

ഏരൂർ അയിലറ ക്ഷേത്രത്തിനു സമീപം മൊഴിക്കൽ തോട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഐലറ ഇരുളിക്കൽ പുത്തൻവീട്ടിൽ 63 വയസ്സുള്ള ഭാനു എന്ന ആളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏരൂർ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു. തോടിന്  വശത്തുകൂടി പോകുമ്പോൾ തോട്ടിലേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. കൊല്ലത്തുനിന്ന് ഫോറൻസിക് ഉദ്യോഗസ്ഥരും എത്തി വിശദമായ പരിശോധന നടത്തിയ ശേഷം മേൽനടപടികൾ സ്വീകരിക്കും. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി അയക്കുമെന്നും ഏരൂർ പോലീസ്…

Read More

ചിതറ കോത്തല ശ്രീഭദ്രാദേവീക്ഷേത്രോത്സവം കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു.

ചിതറ: ചിതറ കോത്തല ശ്രീഭദ്രാദേവീക്ഷേത്രോത്സവം കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. മാർച്ച്‌ 2, 3, 4 തീയതികളിലായാണ് ഉത്സവം നടക്കുന്നത്. പതിവ് ക്ഷേത്രചടങ്ങുകൾക്ക് പുറമെ രണ്ടാം തീയതി രാവിലെ എട്ടു മണി മുതൽ സമൂഹപൊങ്കാല ആരംഭിച്ചു. സിനിമ-സീരിയൽ താരം അമൃത പ്രശാന്താണ് സമൂഹപൊങ്കാലയ്ക്ക് ഭദ്രദീപം തെളിയിച്ചത്. മാർച്ച് 2, 4 തീയതികളിൽ ഉച്ചയ്ക്ക് സമൂഹസദ്യയും മൂന്നാം തീയതി ഉച്ചയ്ക്ക് കഞ്ഞിസദ്യയും ഉണ്ടായിരിക്കുന്നതാണ്. ഉത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്നലെ രാത്രി 7 മണിക്ക് കണ്ണൻകോട് ഗ്രാമദീപം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി,…

Read More

വയോധികയുടെ ചെവി പറിച്ച് സ്വർണാഭരണങ്ങൾ കവർന്നു; പ്രതി അറസ്റ്റിൽ.

കുന്നിക്കോട്  വയോധികയുടെ ചെവി പറിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ. പോരുവഴി സ്വദേശി പ്രജിത്താണ് അറസ്റ്റിലായത്. കുന്നിക്കോട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.കുന്നിക്കോട് പച്ചില വളവിൽ ഒറ്റയ്ക്ക് താമസിക്കുന്ന 85 കാരി ഹൈമാവതിയെ ആക്രമിച്ചാണ് പ്രതി സ്വർണാഭരണങ്ങൾ കവർന്നത്. 2024 നവംബർ 25 ആയിരുന്നു മോഷണം നടന്നത്. മോഷണത്തിന് രണ്ട് ദിവസം മുമ്പ് വീട്ടിലെത്തിയ പ്രതി വയോധികയിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ച് സൗഹൃദത്തിൽ ആയി. തുടർന്ന് വീട്ടിലെ സാഹചര്യങ്ങൾ എല്ലാം ഇയാൾ മനസ്സിലാക്കി. അടുത്തദിവസം വീടിന്റെ…

Read More

ഏണിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിണപ്പെട്ടു.

ഏണിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിണപ്പെട്ടു. ആയൂർ പുതുപ്പടപ്പ്   പാറവിള വീട്ടിൽ  62 വയസുള്ള തോമസ്  ആണ് മരണപ്പെട്ടത് . കഴിഞ്ഞ 14ദിവസം മുന്നേ  ഇയാൾ കുരുമുളക് പറിക്കുവാനായി മരത്തിൽ ഏണിചാരി  കയറവെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരെ ഇന്ന് വെളുപ്പിനെ മരണപെടുകയായിരുന്നു.

Read More

വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ രണ്ടാനച്ഛന്‍ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു

വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ രണ്ടാനച്ഛന്‍ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. പ്രണയ ബന്ധമറിഞ്ഞപ്പോഴാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ദേഹത്ത് പൊള്ളലേല്‍പ്പിച്ചത്. വെഞ്ഞാറമൂട് മരുതംമൂടാണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. ഇന്നലെ വൈകിട്ടോടെയാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. മുഖത്തായിരുന്നു പൊള്ളലേല്‍പ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി തടഞ്ഞതോടെ കൈയിലും ശരീരത്തിലും പൊള്ളലേല്‍പ്പിക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ല. കുട്ടിയുടെ കുടുംബം വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നാണ് വിവരം. രണ്ടാനച്ഛന്‍ നെടുമങ്ങാട് സ്വദേശിയാണ്. 15 വര്‍ഷമായി കുട്ടിയുടെ…

Read More

നിലമേലിൽ ആസിഡ് ആക്രമണം ;ഭാര്യക്കും ഭാര്യ മാതാവിനും പൊള്ളലേറ്റു

നിലമേൽ ആലയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. അനിത വിലാസത്തിൽ 36 വയസ്സുള്ള അജിതക്കും 70 വയസ്സുള്ള അജിതയുടെ മാതാവ് തങ്കമണിക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. മൂന്ന് മാസമായി അജിത ഭർത്താവ് രാജുവുമായി പിണങ്ങി താമസിച്ചു വരികയിരുന്നു . അജിതയും രാജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് 15 വർഷമായി. രാജുവിന് ഭാര്യ അജിതയോടുള്ള സംശയമാണ് ആക്രമത്തിൽ കലാശിച്ചത് . ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് ഭാര്യ യുടെ വീട്ടിലെത്തിയ രാജു വാതിലിൽ മുട്ടി വിളിക്കുകയും തുടർന്ന് അജിതയുമായി വാക്ക്…

Read More

ചിതറ പോലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനം ഓൺലൈനായി ബഹു. കേരള മുഖ്യമന്ത്രി  ശ്രീ.പിണറായി വിജയൻ നിർവഹിച്ചു.

കൊല്ലം റൂറൽ പോലീസ് ജില്ലയിൽ, ചിതറ പോലീസ് സ്റ്റേഷന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ഇന്ന് വൈകിട്ട് 4:00 ന് ബഹു. ചടയമംഗലം MLA യും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രിയുമായ ശ്രീമതി.ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിൽ വെച്ച് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പുതിയ കെട്ടിടത്തിൽ റിബ്ബൻ മുറിച്ചു കൊണ്ട് മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി  പോലീസ് സ്റ്റേഷൻ…

Read More

മടത്തറയിൽ ആശുപത്രിക്ക് നേരെ ആക്രമം.

മടത്തറയിൽ ആശുപത്രിക്ക് നേരെ ആക്രമം.മദ്യപിച്ചെത്തിയ സമീപവാസിയായ നവാസ്  അക്രമം കാണിക്കുകയായിരുന്നു. മടത്തറ കലയപുരത്തെ മെഡി ട്രസ്റ്റ് ആശുപത്രിയുടെ ഗ്ലാസുകൾ പ്രതി പൊട്ടിക്കുകയുണ്ടായി.പരാതിയിൽ പാലോട് പോലീസ് കേസെടുത്തു. ആശുപത്രി നെയിംബോർഡും നശിപ്പിച്ച സ്ഥിതിയിലാണ്. സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ആണ് പ്രതി പ്രദേശവാസിയായ കരട് നവാസ് എന്ന് വിളിക്കുന്ന ആളാണെന്ന് മനസ്സിലാക്കുന്നത്. പിന്നാലെ ബിൽഡിംഗ് ഓണറും ഡോക്ടറും പാലോട് പോലീസിൽ പരാതി നൽകി. നിരന്തരം ഇയാൾ മദ്യപിച്ച് ഉപദ്രവം നടത്താറുണ്ട് എന്നാണ് വിവരം. നേരത്തെ 24 മണിക്കൂർ പ്രവർത്തിച്ചുകൊണ്ടിരുന്ന…

Read More

കണ്ണൻകോട് ഗ്രാമദീപം ഗ്രന്ഥശാലയുടെയും പുനലൂർ ശങ്കേഴ്സ് ഹോസ്പ്പിറ്റലിൻ്റെയും നേതൃത്വത്തിൽ നേത്രപരിശോധന ക്യാമ്പ്.

കണ്ണൻകോട് ഗ്രാമദീപം ഗ്രന്ഥശാലയുടെയും പുനലൂർ ശങ്കേഴ്സ് ഹോസ്പ്പിറ്റലിൻ്റെയും സഹകരണത്തോട് കൂടി ഗ്രാമദീപം ഗ്രന്ഥശാലയിൽ വെച്ച് 2025 മാർച്ച് 2 തീയതി രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ തിമിര ശസ്ത്രക്രിയ നിർണ്ണയവും ഡയബറ്റിക്ക് റെറ്റിനോ പതി ചെക്കപ്പും സൗജന്യ നേത്ര പരിശോധന ക്യാമ്പ്  എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. പ്രസ്തുത ക്യാമ്പ് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ, മടത്തറ അനിൽ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്. ക്യാമ്പിന് ആശംസകൾ അറിയിച്ച് കൊണ്ട് ചിതറ ഗ്രാമ പഞ്ചയത്ത്  വൈസ് പ്രസിഡൻ്റ്…

Read More

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക്‌ തിങ്കളാഴ്ച തുടക്കം

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്എസ്എൽസി പരീക്ഷ. 26ന് പരീക്ഷ അവസാനിക്കും. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയും 26ന് അവസാനിക്കും.

Read More
error: Content is protected !!