നിലമേൽ ആലയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. അനിത വിലാസത്തിൽ 36 വയസ്സുള്ള അജിതക്കും 70 വയസ്സുള്ള അജിതയുടെ മാതാവ് തങ്കമണിക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.
മൂന്ന് മാസമായി അജിത ഭർത്താവ് രാജുവുമായി പിണങ്ങി താമസിച്ചു വരികയിരുന്നു . അജിതയും രാജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് 15 വർഷമായി. രാജുവിന് ഭാര്യ അജിതയോടുള്ള സംശയമാണ് ആക്രമത്തിൽ കലാശിച്ചത് .
ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് ഭാര്യ യുടെ വീട്ടിലെത്തിയ രാജു വാതിലിൽ മുട്ടി വിളിക്കുകയും തുടർന്ന് അജിതയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും താലി മാല തിരികെ നൽകുവാൻ ആവശ്യപ്പെടുകയും ചെയ്തു.
മാല കൊടുക്കുവാൻ തായ്യാറാകാതിരുന്ന അജിത യുടെ മുഖത്തേക്ക് പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച അമ്മയെയും പ്രതി ആക്രമിച്ചു .
പരിക്കേറ്റരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ചടയമംഗലം സി ഐ സുനീഷ് എസ് ഐ മോനിഷ്, എസ് ഐ ഉണ്ണികൃഷ്ണൻ, സിപി ഒ രാജേഷ്, ഡ്രൈവർ സി പി ഒ സജിത്ത് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ ഇയാളുടെ വീട്ടിൽ നിന്നും പിടികൂടിയത്.