കൊല്ലം റൂറൽ പോലീസ് ജില്ലയിൽ, ചിതറ പോലീസ് സ്റ്റേഷന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ഇന്ന് വൈകിട്ട് 4:00 ന് ബഹു. ചടയമംഗലം MLA യും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രിയുമായ ശ്രീമതി.ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിൽ വെച്ച് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് പുതിയ കെട്ടിടത്തിൽ റിബ്ബൻ മുറിച്ചു കൊണ്ട് മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പോലീസ് സ്റ്റേഷൻ ജനസേവനത്തിനായി തുറന്ന് നൽകി.

പോലീസ് നവീകരണത്തിന്റെ ഭാഗമായി സർക്കാരിൻ്റെ പദ്ധതി വിഹിതത്തിൽ നിന്ന് അനുവദിച്ച 2 കോടി രൂപ വിനിയോഗിച്ച് കേരള പോലീസ് ഹൗസിംഗ് ആൻറ് കൺസ്ട്രക്ഷൻ കോർപറേഷൻ മേൽനോട്ടത്തിൽ നിർമ്മിച്ച 5580 ചതുരശ്ര അടി വിസ് തീർണമുള്ള ഈ ബഹുനില മന്ദിരത്തിൻ്റെ ഉത്ഘാടന ചടങ്ങിലേൽ ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി.ജെ.ചിഞ്ചു റാണി അധ്യക്ഷത വഹിച്ചു.
ഈശ്വര പ്രാർത്ഥന SPC സ്റ്റുഡൻ്റസ് ചിതറ ജിഎച്ച്എസ്എസ് നിർവഹിച്ചു.
ശ്രീ. സാബു മാത്യു. കെ. എം IPS ബഹു ജില്ലാ പോലീസ് മേധാവി കൊല്ലം റൂറൽ സ്വാഗതം ചെയ്തു.

ശ്രീ പിണറായി വിജയൻ ബഹു കേരള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ശ്രീ. പി. കെ ഗോപൻ ബഹു കൊല്ലം ജില്ലാ പഞ്ചായത്ത്, ശ്രീമതി. ലതിക വിദ്യാധരൻ ബഹു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ്, ശ്രീ. മടത്തറ അനിൽ, ബഹു. ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. M S മുരളി, ബഹു മുൻ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ. ചിതറ മുരളി,ബഹു.മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ജെ നജീബത്ത്, ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. കെ ഉഷ, ബഹു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. പേഴുംമൂട് സണ്ണി, ബഹു വാർഡ് മെമ്പർ ശ്രീ. സതീഷ് കുമാർ, ബഹു അഡിഷണൽ എസ് പി കൊല്ലം റൂറൽ,ശ്രീ സക്കറിയ മാത്യു DYSP (സ്പെഷ്യൽ ബ്രാഞ്ച് കൊല്ലം റൂറൽ ), ശ്രീ. ബൈജുകുമാർ.കെ DYSP കൊട്ടാരക്കര,
ശ്രീ റെജി എബ്രഹാം പി DYSP (ഡി സി ആർ ബി കൊല്ലം റൂറൽ ), ശ്രീ എം എം ജോസ് DYSP (ജില്ലാ ക്രൈം ബ്രാഞ്ച്),ശ്രീ പ്രദീപ് കുമാർ വി എസ് DYSP പുനലൂർ, ശ്രീ. ജലീൽ തോട്ടത്തിൽ DYSP ശാസ്‌താംകോട്ട,
ശ്രീ.സാജു ആർ എൽ ജില്ലാ സെക്രട്ടറി KPOA കൊല്ലം റൂറൽ,ശ്രീ.ചിന്തു വി ജില്ലാ സെക്രട്ടറി KPA കൊല്ലം റൂറൽ,ശ്രീ സന്തോഷ് എസ് ISHO ചിതറ എന്നിവർ ആശംസകൾ അറിയിച്ചു.
G SQUADE ഡാൻസ് അക്കാഡമി നയിച്ച ഡാൻസ് ഉൾപ്പെടെ വിവിധ പരിപാടികൾ ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടി