ചിതറ: ചിതറ കോത്തല ശ്രീഭദ്രാദേവീക്ഷേത്രോത്സവം കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. മാർച്ച് 2, 3, 4 തീയതികളിലായാണ് ഉത്സവം നടക്കുന്നത്. പതിവ് ക്ഷേത്രചടങ്ങുകൾക്ക് പുറമെ രണ്ടാം തീയതി രാവിലെ എട്ടു മണി മുതൽ സമൂഹപൊങ്കാല ആരംഭിച്ചു. സിനിമ-സീരിയൽ താരം അമൃത പ്രശാന്താണ് സമൂഹപൊങ്കാലയ്ക്ക് ഭദ്രദീപം തെളിയിച്ചത്. മാർച്ച് 2, 4 തീയതികളിൽ ഉച്ചയ്ക്ക് സമൂഹസദ്യയും മൂന്നാം തീയതി ഉച്ചയ്ക്ക് കഞ്ഞിസദ്യയും ഉണ്ടായിരിക്കുന്നതാണ്. ഉത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്നലെ രാത്രി 7 മണിക്ക് കണ്ണൻകോട് ഗ്രാമദീപം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 7.30 ന് ആറ്റിങ്ങൽ ശ്രീധന്യ അവതരിപ്പിക്കുന്ന നാടകം “അപ്പ”, രാത്രി 10.30 ന് കൊല്ലം നേരറിവ് അവതരിപ്പിക്കുന്ന നാടൻപാട്ട് “പാട്ടൊരുക്കം” എന്നീ പരിപാടികൾ ഉണ്ടായിരുന്നു. ഉത്സവത്തിന്റെ രണ്ടാം ദിവസമായ 3 ന് രാത്രി 7 മണിക്ക് ടീം തെന്നൽ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, രാത്രി 7.30 ന് ചിതറ ധന്യശ്രീ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ എന്നീ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ഉത്സവത്തിന്റെ മൂന്നാം ദിവസമായ 4 ന് രാത്രി 9.30 ന് കൊച്ചാലുംമൂട് അഗ്നിജ്വാല അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, രാത്രി 10.30 ന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടൻ പാട്ട് “പാടും പടവെട്ടും” എന്നീ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
കെട്ടുകാഴ്ചകളും ശിങ്കാരിമേളവും ഘോഷയാത്രയായി ചിതറ തടത്തിൽ ജംക്ഷനിൽ നിന്നും തിരിച്ച് സഹകരണബാങ്ക് റോഡ് വഴി ദിനേശ് ഇന്റർലോക്ക് ജംക്ഷൻ, കണ്ണൻകോട് കെ. വി. എൽ. പി. എസ്, ചാവരുകാവ് ശിവപാർവതി ക്ഷേത്രം, വയലിക്കട, പേഴിൻമുക്ക്, അയിരക്കുഴി ജംക്ഷൻ, ചിതറ ശ്രീകൃഷ്ണൻ കോവിൽ, ചിതറ ജംക്ഷൻ വഴി തിരികെ എൽ. പി. എസ് റോഡ് വഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.
ചിതറ കോത്തല ശ്രീഭദ്രാദേവീക്ഷേത്രോത്സവം കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു.

Subscribe
Login
0 Comments
Oldest