Headlines

വയോധികയുടെ ചെവി പറിച്ച് സ്വർണാഭരണങ്ങൾ കവർന്നു; പ്രതി അറസ്റ്റിൽ.

കുന്നിക്കോട്  വയോധികയുടെ ചെവി പറിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ.
പോരുവഴി സ്വദേശി പ്രജിത്താണ് അറസ്റ്റിലായത്. കുന്നിക്കോട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
കുന്നിക്കോട് പച്ചില വളവിൽ ഒറ്റയ്ക്ക് താമസിക്കുന്ന 85 കാരി ഹൈമാവതിയെ ആക്രമിച്ചാണ് പ്രതി സ്വർണാഭരണങ്ങൾ കവർന്നത്.
2024 നവംബർ 25 ആയിരുന്നു മോഷണം നടന്നത്. മോഷണത്തിന് രണ്ട് ദിവസം മുമ്പ് വീട്ടിലെത്തിയ പ്രതി വയോധികയിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ച് സൗഹൃദത്തിൽ ആയി. തുടർന്ന് വീട്ടിലെ സാഹചര്യങ്ങൾ എല്ലാം ഇയാൾ മനസ്സിലാക്കി.

അടുത്തദിവസം വീടിന്റെ അടുക്കള വശത്തെ മേൽക്കൂര ഇളക്കിയാണ് പ്രതി വീട്ടിനുള്ളിൽ കടന്നത്. തുടർന്ന് വയോധികയുടെ കഴുത്തിലെ മാല പൊട്ടിക്കുകയും കാതിൽ കിടന്ന കമ്മൽ പറിച്ചെടുക്കുകയും ചെയ്തു.
വയോധിക കുന്നിക്കോട് പോലീസിൽ പരാതി നൽകി. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷമാണ് പത്തനംതിട്ട പോരുവഴി സ്വദേശിയായ പ്രജിത്തിനെ പോലീസ് പിടികൂടിയത്.

അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പിടിയിലായ പ്രജിത്ത് കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x