ഏരൂർ അയിലറ ക്ഷേത്രത്തിനു സമീപം മൊഴിക്കൽ തോട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
ഐലറ ഇരുളിക്കൽ പുത്തൻവീട്ടിൽ 63 വയസ്സുള്ള ഭാനു എന്ന ആളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏരൂർ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
തോടിന് വശത്തുകൂടി പോകുമ്പോൾ തോട്ടിലേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. കൊല്ലത്തുനിന്ന് ഫോറൻസിക് ഉദ്യോഗസ്ഥരും എത്തി വിശദമായ പരിശോധന നടത്തിയ ശേഷം മേൽനടപടികൾ സ്വീകരിക്കും.
മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി അയക്കുമെന്നും ഏരൂർ പോലീസ് അറിയിച്ചു.
ഏരൂർ അയിലറ ക്ഷേത്രത്തിനു സമീപം തോട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.

Subscribe
Login
0 Comments
Oldest