ചിതറ സ്കൂളിൽ പഠിക്കുന്ന +1 വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

ചിതറ സ്കൂളിൽ പഠിക്കുന്ന +1 വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ . ചിതറ തൂറ്റിക്കൽ ,ലീന ഭവനിൽ ലിജിയുടെ മകൾ അനഘ പി എൽ ആണ് തൂങ്ങി മരിച്ചത്. ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കോമേഴ്‌സിൽ ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്നു അനഘ . ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത് . കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read More

അഞ്ചലിൽ  17ദിവസം മാത്രം പ്രായമുള്ള ഇരട്ട കുട്ടികളെയും മാതാവിനെയും കൊന്ന പ്രതികളെ 18വർഷങ്ങൾക്കു ശേഷം  പിടികൂടി

അഞ്ചൽ ഏറത്ത്‌ 17ദിവസം മാത്രം പ്രായമുള്ള രണ്ട് മക്കളുടെയും മാതാവിന്റെയും ജീവനെടുത്ത രണ്ട് പട്ടാളക്കാരെ 18വർഷങ്ങൾക്കു ശേഷം CBI പിടികൂടി. അഞ്ചൽ സ്വദേശിദിവിൽ കുമാർ കണ്ണൂർ സ്വദേശി രാജേഷ് എന്നിവരെയാണ് പിടികൂടിയതായി വിവരം. 2006 മുതൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇവർ സിബിഐയുടെ ചെന്നെ യൂണിറ്റിന്റെ പിടിയിലായിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രസവിച്ച് ദിവസങ്ങൾ മാത്രം കഴിഞ്ഞിരിക്കവേ അമ്മയെയും രണ്ടു കുട്ടികളെയും അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ഒളിവിൽ പോയി. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇത്….

Read More

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും; അനന്തപുരിക്ക് ഇനി ആഘോഷനാളുകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു രാവിലെ പത്തുമണിക്ക് 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എട്ടു വർഷത്തിന് ശേഷമാണ് തിരുവനന്തപുരം സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. 44 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന നൃത്തശിൽപത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങുക. ഉരുൾപൊട്ടലിൽ തകർന്ന വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങിൽ അരങ്ങേറും. 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കാനെത്തുന്നത്. ഹയർ…

Read More

ഇനി ഞാൻ ഒഴുകട്ടെ ; ചിതറ പഞ്ചായത്തിലെ തോടുകളും നീർച്ചാലുകളും വീണ്ടെടുക്കും

ഹരിത കേരള മിഷന്റെ ഭാഗമായി നീര്‍ച്ചാലുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ആവിഷ്‌കരിച്ച ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാം ഘട്ടം ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു . മതിര വാർഡിലെ തോട്ടുമുക്കിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ഷീന ഉദ്ഘാടന യോഗത്തിന് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബു ആശംസകൾ അർപ്പിച്ചു. NREGS AE അജാസ് മുഹമ്മദ് പൊതുപ്രവർത്തകർ ഉൾപ്പെടെ പരിപാടിയിൽ ആശംസകൾ…

Read More

ചിതറ ഗവ എൽ പി എസ് സ്കൂൾ കുട്ടികൾക്കായി റോഡ് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു

ഗവ: എൽ. പി. എസ്. ചിതറ സ്കൂളിലെ കുട്ടികൾക്കായി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് നടന്നു.റോഡിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും റോഡ് നിയമങ്ങൾ പാലിക്കേണ്ട ആവശ്യകതയെ കുറിച്ചും കുട്ടികളെ ബോധവാന്മാർ ആക്കി.ഈ ക്ലാസ് പി റ്റി എ പ്രസിഡന്റ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്‌മാസ്റ്റർ ബിജു സ്വാഗതം പറഞ്ഞു. 3 മണിക്കൂർ നീണ്ടു നിന്ന ക്ലാസ്സ് നയിച്ചത് NATPAC ലെ scientist ആയ ആഷിക് k ആസാദും സുബിൻ സാറും ആയിരുന്നു.അധ്യാപകർ, കുട്ടികൾ,…

Read More

അഞ്ചൽ ഒഴുകുപാറയ്ക്കൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ കണ്ടെത്തി

അഞ്ചൽ ഒഴുകുപാറയ്ക്കൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ കണ്ടെത്തി. കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിൻസ് (38) എന്നയാളാണ് മരിച്ചതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായിരിക്കുന്നത്. റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിലാണ് കാർ കണ്ടെത്തിയിരിക്കുന്നത്. പ്രദേശവാസികളാണ് രാവിലെ കാർ കാണുന്നത്. കാറിനുള്ളിലെ മൃതദേഹവും കത്തിക്കരിഞ്ഞ നിലിയിലാണ്. കാർ അബദ്ധത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയതാകാം എന്നാണ് പ്രാഥമിക നി​ഗമനം. എന്നാൽ സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള…

Read More