fbpx

വർക്കലയിൽ പ്ലസ് ടൂ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി

വർക്കലയിൽ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി . ചെറുന്നിയൂർ അമ്പിളിചന്ത സ്വദേശി അശ്വിൻ(18) നെയാണ് കാണാതായത്. കടൽ തീരത്തു ഫുഡ് ബോൾ കളി കഴിഞ്ഞു കടലിൽ കുളിക്കുന്നതിനിടെ വൈകിട്ട് 6 മണിയോടെ ആലിയിറക്കം ഏണിക്കൽ ബീച്ചിലാണ് അപകടം . ലൈഫ് ഗാർഡുകളും ഫയർ ഫോഴ്‌സും ടൂറിസം പൊലീസും തിരച്ചിൽ തുടരുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വർക്കല പാപനാശം ഇരുമ്പ് നടപ്പാലം അപകടാവസ്ഥയിൽ

ക്ഷേത്രക്കുളത്തിന് സമീപത്തുനിന്നും ഒഴുകിയെത്തി കടലിൽ പതിക്കുന്ന തോടിന് കുറുകെ നിർമ്മിച്ചിട്ടുള്ള ഇരുമ്പു പാലത്തിലെ കൈവരികൾ തുരുമ്പെടുത്ത് നശിച്ചിട്ട് മാസങ്ങൾ പിന്നിടുകയാണ്….. ലോക വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള വർക്കല ബീച്ചിൽ അവധി ദിവസങ്ങളിൽ ഉൾപ്പെടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ദിവസവും എത്തുന്നത്….. വർക്കല നഗരസഭയും ടൂറിസം വകുപ്പും മുൻകൈയെടുത്ത് വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ രീതിയിൽ നടക്കുവാൻ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ നടത്തണമെന്നാണ് വിനോദസഞ്ചാരികളുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം…… ജില്ലയിലെ പ്രധാന ബീച്ചായ പാപനാശത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന…

Read More

നടുറോഡിൽ നവജാതശിശുവിൻ്റെ മൃതദേഹം

പനമ്പള്ളി വിദ്യാനഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.ആൺകുഞ്ഞിന്റേതാണ് മൃതദേഹം. രാവിലെ 7.37നാണ് മൃതദേഹം സമീപത്തെ ഫ്ലാറ്റിൽ നിന്നെറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്‌തമാക്കുന്നു. 21 കുടുംബങ്ങളാണ് ഇവിടെയുള്ള ഫ്ലാറ്റിൽ താമസിക്കുന്നത്. ഇവിടെ ഗർഭിണികളായി ആരും ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആശാപ്രവർത്തക പൊലീസിനോട് പറഞ്ഞു. ഫ്ലാറ്റിൽ അസ്വാഭാവികമായി ആരെയും കണ്ടിട്ടില്ലെന്ന് സുരക്ഷാജീവനക്കാരനും മൊഴി നൽകി. സ്‌ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ CPHSS സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിങ്ങ് ഔട്ട് പരേഡ് നടന്നു

കുറ്റിക്കാട് സി പി ഹയർ സെക്കന്ററി സ്കൂളിലെ ഈ വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിങ്ങ് ഔട്ട് പരേഡ് 2024 ഏപ്രിൽ 30 ന് രാവിലെ 8.30 ന് സ്കൂ‌ൾ അങ്കണത്തിൽ നടന്നു.ഉദ്ഘാടനവും, എൻ സി സി കേഡറ്റുകളുടെ സർട്ടിഫിക്കേറ്റ് വിതരണവും ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു. എൽ സോളമൻ (കാമാൻഡൻ്റ് SAP& സംസ്ഥാന അഡിഷണൽ നോഡൽ ഓഫീസർ SPC സൗത്ത് സോൺ ), കൊട്ടാരക്കര DYSP നന്ദകുമാർ എന്നിവർ…

Read More

കൊട്ടാരക്കര കലയപുരം പെട്രോൾ പമ്പിന് സമീപം അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞ ദിവസം ഉച്ച മുതൽ കാർ റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. സൈഡിൽ വിശ്രമിക്കുകയാണ് എന്ന് കരുതി ആളുകൾ ശ്രദ്ധിച്ചില്ല. തുടർന്ന് രാത്രിയോടുകൂടി നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. ഡ്രൈവർ സൈഡിൽ നിന്നും മാറി ഇടതു സൈഡിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.അടൂർ, പറക്കോട്, മേടയിൽ വീട്ടിൽ ശ്രീ. R. മണികണ്ഠൻ (51) ആണ് മരണപ്പെട്ടത്ഫോറൻസിക് സംഘം എത്തി വിദഗ്ധ പരിശോധനകൾ നടത്തും. കൊട്ടാരക്കര പോലീസ് എത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു കൊടുമൺ, അങ്ങാടിക്കൽ, SNV ഹയർ സെക്കണ്ടറി…

Read More

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും നിയന്ത്രണം, 4 ജില്ലകളില്‍ ജാഗ്രത

സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകനയോഗം. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ട്. തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. സ്കൂൾ വിദ്യാർത്ഥികൾക്ക് 11 മണിമുതൽ 3 മണി വരെയുള്ള അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള പുറം ജോലികൾ ഒഴിവാക്കണം….

Read More

കണ്ടക്ടര്‍ ബസില്‍ നിന്ന് തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായ കരുവന്നൂർ സ്വദേശി പവിത്രൻ (68) ചികിത്സയിലിരിക്കെ മരിച്ചു. ഏപ്രിൽ 2 ന് ഉച്ചയ്ക്ക് 12 ഓടെ തൃശൂർ –കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്ത ബസിൻ്റെ കണ്ടക്ടർ ഊരകം സ്വദേശി കടുകപറമ്പിൽ രതീഷിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ തുടരുകയായിരുന്നു. ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ പുത്തന്‍തോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടര്‍ ഊരകം സ്വദേശി രതീഷ് തള്ളി താഴെയിടുകയായിരുന്നു. റോഡരികിലെ കല്ലില്‍ തലയടിച്ചാണ് പവിത്രൻ വീണത് ആദ്യം…

Read More

അനധികൃതമായി വിദേശ മദ്യം വിൽപ്പന നടത്തിയവരെ ചടയമംഗലം എക്‌സൈസ് പിടികൂടി

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ വാളകം അമ്പലക്കര കേന്ദ്രീകരിച്ച് നടത്തിയ റെയ്‌ഡിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൂട്ടുത്തരവാദിത്വത്തോടെ വില്പന നടത്തിയ കുറ്റത്തിന് വാളകം അമ്പലക്കരയിൽ വച്ചു വാഴവിള പുത്തൻ വീട്ടിൽ വിശ്വംഭരൻ മകൻ സുദർശൻ . വാളകം അമ്പലക്കരയിൽ മാമ്പുഴ മേലതിൽ വീട്ടിൽ രാജൻ മകൻ 39 വയസ്സുള്ള വിനോദ് എന്നിവരെ പ്രതിയാക്കി ക്രൈം നമ്പർ 47/2024 u/s 55(i)& 55D of kerala abkari act 1 of…

Read More

ചിതറയിൽ യുവാവ് മരത്തിൽ നിന്ന് വീണ് ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. തോല് ഓടിക്കാനായി പ്ലാവിൽ കയറിയ യുവാവാണ് മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത് . ചിതറ കോത്തല സ്വദേശി ദീപക് 27 നാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചു. തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട് . യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കെ. എ. എം. എ പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രചരണകാമ്പയിൻ ആരംഭിച്ചു

കേരളഅറബിക് മുൻഷീസ് അസോസിയേഷൻ (കെ. എ. എം. എ ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രചാരണകാമ്പയിൻ ആരംഭിച്ചു. പൊതുവിദ്യാലയം നാടിന്റെ സമ്പത്ത്, പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, അറബി ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് മെയ് ഒന്നു മുതൽ 31 വരെയാണ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ഭവന സന്ദർശനങ്ങളും, ബോധവൽക്കരണ പരിപാടികളും ഇതിന്റെഭാഗമായി നടക്കും.പ്രചരണകാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ എ എം. എ സംസ്ഥാന ജനറൽ സെക്രട്ടറി എം തമീമുദ്ദീൻ തിരുവനന്തപുരം…

Read More