പനമ്പള്ളി വിദ്യാനഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.ആൺകുഞ്ഞിന്റേതാണ് മൃതദേഹം. രാവിലെ 7.37നാണ് മൃതദേഹം സമീപത്തെ ഫ്ലാറ്റിൽ നിന്നെറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്‌തമാക്കുന്നു. 21 കുടുംബങ്ങളാണ് ഇവിടെയുള്ള ഫ്ലാറ്റിൽ താമസിക്കുന്നത്.
ഇവിടെ ഗർഭിണികളായി ആരും ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആശാപ്രവർത്തക പൊലീസിനോട് പറഞ്ഞു. ഫ്ലാറ്റിൽ അസ്വാഭാവികമായി ആരെയും കണ്ടിട്ടില്ലെന്ന് സുരക്ഷാജീവനക്കാരനും മൊഴി നൽകി. സ്‌ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്