കുറ്റിക്കാട് സി പി ഹയർ സെക്കന്ററി സ്കൂളിലെ ഈ വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിങ്ങ് ഔട്ട് പരേഡ് 2024 ഏപ്രിൽ 30 ന് രാവിലെ 8.30 ന് സ്കൂൾ അങ്കണത്തിൽ നടന്നു.ഉദ്ഘാടനവും, എൻ സി സി കേഡറ്റുകളുടെ സർട്ടിഫിക്കേറ്റ് വിതരണവും ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു.
എൽ സോളമൻ (കാമാൻഡൻ്റ് SAP& സംസ്ഥാന അഡിഷണൽ നോഡൽ ഓഫീസർ SPC സൗത്ത് സോൺ ), കൊട്ടാരക്കര DYSP നന്ദകുമാർ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.
പി റ്റി എ പ്രസിഡന്റ് എം എസ് സജീവ് കുമാർ അധ്യക്ഷനായിരുന്നു സ്കൂൾ ഹെഡ് മിസ്ട്രസ് പി എസ് ഉഷാറാണി സ്വാഗതം പറഞ്ഞു. ജെ ആർ സി കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവഹിച്ചു.
എസ് പി സി കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണം ADNO കൊല്ലം റൂറൽ രാജീവ്,സ്കൗട്ട് കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണം CPHSS മാനേജർ എസ് ബുഹാരി,
ഗൈഡ് അംഗങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണം കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ സാം കെ ഡാനിയേൽ,ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ ട്രസ്റ്റ് സെക്രട്ടറി പി പ്രതാപൻ എന്നിവർ നിർവഹിച്ചു.
കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ സി അനിൽ,ബ്ലോക്ക് മെമ്പർ എസ് ഷജി, വാർഡ് മെമ്പർ ആർ സി സുരേഷ്,പോലീസ് സബ് ഇൻസ്പെക്ടർ രാകേഷ് ആർ ആർ
സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം എസ് അഷ്റഫ്,സ്‌കൂൾ പ്രിൻസിപ്പാൾ ബിനു ബി എസ്, സുഭാഷ് ഡി (CPO CPHSS),പി റ്റി എ വൈസ് പ്രസിഡന്റ് സുനിൽ സി,ക്യാപ്റ്റൻ അനിൽ കുമാർ (Rtd), ഹാരിസ് (DI spc), സുധീർ എസ് (spc pta പ്രസിഡന്റ്റ് ), ശോഭിത ഐ ( സീനിയർ അസിസ്റ്റന്റ് )എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ബിന്ദു ജി നന്ദി പറഞ്ഞു