ജ്യൂവലറിയിൽ മോഷണം ജീവനകാരൻ കടയ്ക്കൽ പോലീസിൻ്റെ പിടിയിൽ.
ജ്യൂല്ലറിയിൽ നിന്ന് സ്വർണ്ണ മോതിരം മോഷ്ടിച്ച ജീവനകാരനാണ് പിടിയിലായത്.
തൃശൂർ ചിറ്റാറ്റുകര ചിറ്റിലപ്പളളി ഹൗസിൽ
പ്ലാസിഡോ പോൾ
ആണ് അറസ്റ്റിലായത്.
തൃശൂർ സ്വദേശിയായ ഇയ്യാൾ കടയ്ക്കൽ ഗോൾഡ് പാലസ് ജ്യൂവല്ലറിയിലാണ് എട്ട് ദിവസം ജോലിക്ക് നിന്നത്.
തുടർന്ന് ശമ്പളം വാങ്ങിപോയി
തുടർന്ന് കഴിഞ്ഞ ദിവസം ഒരു മോതിരത്തിൽ സംശയം തോന്നി നടത്തിയ പരിശോധനയിൽ ഒരു പവൻ മോതിരത്തിന് പകരം ഒരു ഗ്രാം മോതിരം വെച്ചിരിക്കുന്നത് കണ്ടെത്തിയത്.
തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധന നടത്തിയതിൽ പ്രതി മോഷണം നടത്തുന്നതിന്റെ ദൃശ്യം കണ്ടെത്തിരുന്നു.
ജ്യൂവല്ലറി മാനേജരുടെ പരാതിയിൽ കടയ്ക്കൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ പ്രതി തിരുവനന്തപുരത്ത് വാടക വീട്ടിൽ
നിന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും
പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.