
ചിതറ കിഴക്കുംഭാഗത്ത് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറി അപകടം
ചിതറ കിഴക്കുംഭാഗത്ത് വാഹനാപകടം . നിർത്തി ഇട്ടിരുന്ന ട്രാവലറിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. ദുര യാത്ര ചെയ്തു വന്ന വാഹനമാണ് അപകടത്തിൽ പെട്ടത് . കിഴക്കുംഭാഗത്ത് നിന്ന് കടയ്ക്കലിലേക്ക് പോകുന്ന ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ഒഴിവായത് വൻ അപകടമാണ് . അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല . ചിതറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു