fbpx
Headlines

മടത്തറയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾക്ക് പരിക്ക്

കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെയാണ് സംഘർഷം ഉണ്ടായത്.കടയ്ക്കൽ അഞ്ചൽ റൂട്ടിൽ ഓടുന്ന ശിവപ്രിയ ബസ് ജീവനക്കാരും . മടത്തറ പുനലൂർ റൂട്ടിൽ ഓടുന്ന എസ് എം എസ് ബസിലെ ഡ്രൈവറുമായണ് പ്രശ്നം ഉണ്ടായത്. ശിവപ്രിയ ബസ് ഡ്രൈവർ സജിയും ജീവനക്കാരും സുഹൃത്തുക്കളും ചേർന്ന് എസ് എം എസ് ബസിലെ ഡ്രൈവർ രാജേഷിനെ മർദിക്കുകയായിരുന്നു. ഈ മർദനത്തിൽ രാജേഷിന് പരിക്കേറ്റു. സമയത്തെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഇതിന് മുമ്പ് തന്നെ എസ് എം എസ് ബസിലെ…

Read More

മടത്തറ ബിവറേജസിന് സമീപം 100 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു

മടത്തറ ബിവറേജസിന് സമീപം 100 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. 41 വയസുള്ള ഷാജിയും ഭാര്യ ഷിംനയുമാണ് കാറിൽ ഉണ്ടായിരുന്നത് . ഇവരെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതയിൽ സ്വദേശികളായ ഇവർ ഇപ്പോൾ നെടുമങ്ങാട് സ്ഥിര താമസക്കാരാണ്. മടത്തറയിൽ നിന്നും കടയ്ക്കലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Read More

മടത്തറ മുല്ലശ്ശേരിയിൽ കിണറ്റിൽ ഇറങ്ങിയ യുവാവ് മരണപ്പെട്ടു

മടത്തറ മുല്ലശ്ശേരി വീട്ടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് മരണപ്പെട്ടു അൽത്താഫ് 25 ആണ് മരണപ്പെട്ടത് 12 മണിയോടെ സ്വന്തം വീട്ടിലെ കിണറ്റിൽ ആട് വീഴുകയും ആടിനെ എടുക്കുവാനായി അൽത്താഫ് ഇറങ്ങുകയുമായിരുന്നു. കിണറ്റിനുള്ളിൽ ശ്വാസം കിട്ടാതെയാണ് യുവാവ് മരണപ്പെട്ടത്. നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തി എങ്കിലും ഓക്സിജന്റെ ലഭ്യത കുറവ് ആയതിനാൽ ശ്രമത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഉടൻ കടയ്ക്കൽ ഫയർഫോഴ്‌സിനെയും ചിതറ പോലീസിനെയും വിവരം അറിയിക്കുകയും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്ത് എടുത്തു കിണറ്റിൽ…

Read More

മടത്തറയിൽ 22 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് നവീകരിച്ച പഞ്ചായത്ത് ബസ് സ്റ്റാൻഡ് നാളെ മുതൽ തുറക്കും

22 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് മടത്തറയിലെ നവീകരിച്ച പഞ്ചായത്ത് ബസ് സ്റ്റാൻഡ് നാളെ മുതൽ തുറക്കും. ചിതറ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾക്കായി ഒരുമാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി മാറിയ സ്റ്റാൻഡിൽ വാഹനഗതാഗതം വളരെ ദുഷ്കരമായ തിനെത്തുടർന്നാണ് അടച്ചിട്ടത്. പഞ്ചായത്ത് ഭരണസമിതി 2023- 24 സാമ്പത്തികവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് സ്റ്റാൻഡ് നവീകരിച്ചത്. തിരുവനന്തപുരം-ചെങ്കോട്ട അന്തർസ്സംസ്ഥാന പാതയിൽ സ്ഥിതിചെയ്യുന്ന ബസ് സ്റ്റാൻഡ് ആയതിനാൽ ഒട്ടേറെ യാത്രക്കാരാണ് മടത്തറയിൽ…

Read More

കടയ്ക്കൽ ചിതറ മടത്തറ മേഖലയിൽ ഭിക്ഷാടത്തിന് എത്തുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം കൂടുന്നു. തമിഴ്, കന്നഡ സംസാരിക്കുന്നവരാണ് അധികവും. ചിതറ, കടയ്ക്കൽ മേഖലയിലാണ് ഇത്തരക്കാരെ കൂടുതൽ കാണുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ആര്യങ്കാവ്, തെന്മല, കുളത്തുപ്പുഴ കടന്നു മടത്തറയിൽ എത്തുന്നവരും ഉണ്ട്. പകൽ വീടുകളിലും ഭിക്ഷാടനത്തിന് എത്തുന്നു. കടയ്ക്കൽ ചന്ത, ബസ് സ്‌റ്റാൻഡ്, മടത്തറ ബസ് സ്‌റ്റാൻഡ് എന്നിവിടങ്ങളിലാണ് ഇവർ അന്തി ഉറങ്ങുന്നത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മടത്തറ തോട്ടിൽ മാലിന്യം തള്ളുന്നതായി പരാതി

തോട്ടിൽ മാംസാവശിഷ്ടം തള്ളുന്നതായി പരാതി. ഒഴുകുപാറ എസ്എൻ എച്ച്എസ്എസ് റോഡിൽ പാലത്തിന് അടിയിൽ തോട്ടിലും പരിസരങ്ങളിലുമാണ് സ്‌ഥിരമായി മാംസാവശിഷ്ടവും മറ്റു മാലിന്യവും തള്ളുന്നത്. ദുർഗന്ധം നിമിത്തം പരിസര വാസികളും, വഴിയാത്രക്കാരും ബുദ്ധിമുട്ടുന്നു. മാലിന്യം വാഹനത്തിൽ കൊണ്ടുവന്നു തള്ളുകയാണ്. മടത്തറയിലും പരിസരപ്രദേശങ്ങളിലും അനധികൃതമായി പ്രവർത്തിക്കുന്ന കോഴി ഫാമുകളിൽ നിന്നാണ് കൂടുതലും കൊണ്ടു തള്ളുന്നത് എന്നാണ് പരാതി. ഏറെത്തവണ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

മടത്തറ ശിവൻമുക്കിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം

മടത്തറ ശിവൻമുക്ക് ജംഗഷന് സമീപമാണ് ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു അപകടം ഉണ്ടായത്. ഒരേ ദിശയിൽ വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഏറ്റവും മുന്നിൽ വന്ന വാഹനം ബ്രേക്ക് ചെയ്തതാണ് വാഹനങ്ങൾ കൂട്ടി ഇടിക്കാൻ സാഹചര്യം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.ഒരു വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലാണ്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മടത്തറയിൽ റോഡ് കോൺക്രീറ്റ് കഴിഞ്ഞ ഉടൻ വാഹനം ഇറക്കി നശിപ്പിച്ചതായി പരാതി

മടത്തറ കിണറ്റി മുക്ക് കോളേജ് റോഡ് ആണ് ലക്ഷങ്ങൾ മുടക്കി കോണ്ക്രീറ്റ് ചെയ്ത ഉടൻ വാഹനം ഇറക്കി നശിപ്പിച്ചതായി ആരോപിക്കുന്നത് . മുന്നറിയിപ്പ് ബോർഡുകളും എടുത്തു കളഞ്ഞു കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. 15 വർഷത്തിന് ശേഷമാണ് റോഡ് റീ കോണ്ക്രീറ്റ് ചെയ്തത് . ആ റോഡ് ആണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ സപ്ലൈകോയുടെ മുന്നിൽ ചിതറ മടത്തറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

സപ്ലൈ കോ മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങൾക്ക് അമിത വിലയാണ് എന്ന് ആരോപിച്ചു കൊണ്ട് കേരളത്തിലെ മുഴുവൻ മാവേലി സ്റ്റോറുകളിലും  കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു അതിന്റെ ഭാഗമായി ചിതറ മടത്തറ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധ ധർണ നടത്തി ധർണയുടെ അധ്യക്ഷനായി മടത്തറ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്   പി ജി സുരേന്ദ്രൻ   സംസാരിച്ചു  സ്വാഗതം ഷമീം പറഞ്ഞു. പരിപാടിയുടെ   ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇല്യാസ് റാവുത്തർ ഉദ്ഘാടനം ചെയ്തു…

Read More