മടത്തറ യ്ക്ക് സമീപം കൊല്ലായിൽ നിന്നുമാണ് തിരുവനന്തപുറം റൂറൽ ഡാൻസ് സഫിൻ്റെയും പാലോട് പോലീസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കഞ്ചാവ് പിടികൂടിയത്.
കൊല്ലായിൽ കിളിത്തട്ട് മുളമൂട്ടിൽ വീട്ടിൽ നാദിർഷ (24) പിടിയിലായത്. ഇയാൾ താമസിക്കുന്ന കൊല്ലായിൽ യു പി എ സ് ജംഷനിലെ വാടക വീട്ടിൽ നിന്നുമാണ് ഒന്നര കില യോളം വരുന്ന കഞ്ചാവ് പിടികൂടിയത്.
തിരുവനന്തപുരം റൂറൽ പോലീസ് മേധാവി കിരണൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റൂറൽ ഡാൻസാഫ് സംഘവും പാലോട് പോലീസും ചേർന്ന് നാദിർഷയുടെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയതോടെ കൂടുതൽ പരിശോധനയ്ക്ക് കുളത്തുപ്പുഴ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ സഹായം പോലീസ് തേടി റെയിഞ്ച് ഓഫീസർ അരുണിൻ്റെ നേതൃത്വത്തിൽ വിശദമായി പരിശേധയ്ക്ക് ശേഷമാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
വീട്ടിനുള്ളിൽ നടത്തിയ പരിശോയിൽ നിരോധിത പുകയില ഉൽപ്പനങ്ങളും കണ്ടെത്തിരുന്നു. തുടർന്ന് നാദിർഷയുടെ പിതാവ് നസീറിനെയും പോലീസ് അറസ്റ്റ് ചെയ്തു. നസീറിന് കഞ്ചാവു വിൽപ്പനയുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.