fbpx
Headlines

മടത്തറയിൽ സ്കൂൾ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മടത്തറ ക്രിസ്ത്യൻ പള്ളിക്ക് സമീപം സ്‌കൂൾ വണ്ടി താഴ്ച്ചയിലേക്ക് മറിഞ്ഞു.ഒഴിവായത് വൻദുരന്തം.

പുഷ്പഗിരി സ്കൂളിൽ നിന്നും വിദ്യാർത്ഥികളെ കൊണ്ട് വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്

സ്കൂൾ കുട്ടികളെ ഇറക്കി തിരികെ വരുമ്പോഴായിരുന്നു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകടത്തിൽ ഡ്രൈവർക്കും വാഹനത്തിൽ ഉണ്ടായിരുന്നു ആയക്കും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു

മലയോര ഹൈവേയിലെ അശാസ്ത്രീയ റോഡ് നിർമാണത്തെ പറ്റി അനവധി വാർത്തകൾ ചുവട് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

വാഹനം ബ്രേക്ക് ചെയ്യുമ്പോൾ വാഹനം റോഡിൽ നിന്നും തെന്നിമാറി അപകടത്തിൽ പെടുന്നതാണ് പതിവ്.

അപകട വാർത്തകൾ നൽകുമ്പോൾ ഉദ്യോഗസ്ഥർ റോഡിൽ JCB ഉപയോഗിച്ച് റോഡിൽ ഗ്രിപ്പ് നൽകി താൽകാലിക രക്ഷപ്പെടൽ നടത്തുന്നതാണ് പതിവ്.

അരിപ്പ എൽ പി എസിന് സമീപത്തും കൊച്ചുകലിംഗ് ജംഗ്ഷനിലും ഉദ്യോഗസ്ഥർ താൽകാലിക പരിഹാരമായി റോഡിൽ jcb ഉപയോഗിച്ച് ഗ്രിപ്പ് ചെയ്തത് കാണാൻ കഴിയും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x