ചിതറ എട്ടു വയസുകാരിയായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം മാതാവിനോടപ്പം താമസിച്ചു വന്നയാൾ പോക്സോ കേസിൽ അറസ്റ്റിൽ.
കഴിഞ്ഞ മൂന്ന് മാസങ്ങൾക്കു മുന്നേവീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് മാതാവിന്റെ കൂടെ താമസിച്ചു വന്നയാളുടെ വീട്ടിൽകുട്ടിയെകൂട്ടി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
സംഭവം പുറത്തു ആരോടും പറയരുതെന്ന് കുട്ടിയെ വിലക്കുകയും ചെയ്തിരുന്നു.കുട്ടിപേടിച്ചു ഇത് മറ്റാരോടും പറഞ്ഞിരുന്നില്ല
എന്നാൽ കഴിഞ്ഞദിവസം ഇയാൾ താമസിക്കുന്ന വീട്ടിൽ പോകാനായി മാതാവ് കുട്ടിയേ കൂട്ടികൊണ്ട് പോകാനൊരുങ്ങിയപ്പോൾ കുട്ടി പോവാൻ തയ്യാറാവാതെകുട്ടി പേടിച്ചുകരയുകയായിരുന്നു.
തുടർന്ന് കുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോഴാണ് കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം മുൻപ് നടന്നിരുന്നു എന്നുള്ള കാര്യം മാതാവ് അറിയുന്നത്.
മാതാവ് ചിതറ പോലീസിൽ പരാതി നൽകി…
കുട്ടിയെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
സംഭവത്തിൽ മാതാവിനോടപ്പം 4മാസമായി കൂടെതാമസിച്ചു വന്ന 45കാരനെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.