Headlines

ഇട്ടിവയിൽ റബർ  പുകപ്പുരയ്ക്ക് തീ പിടിത്തം 5 ടൺ റബ്ബർ കത്തി നശിച്ചു  

ഇട്ടിവ പഞ്ചായത്തിൽ വയ്യാനം വട്ടത്രാമല ജെഎസ് റബർ ട്രേഡേഴ്സ് ഉടമ ജലാലുദ്ദീന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 20 അടി ഉയരവും 15 അടി നീളവും പത്തടി വീതിയും ഉള്ള റബ്ബർ പുകപ്പുര തീപിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ 2:30 ഓടെയാണ് തീ പിടുത്തം ഉണ്ടായത് ഏകദേശം 5 ടൺ റബ്ബർ കത്തി നശിച്ചു. പുകപ്പുര ഉൾപ്പെടെ 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊട്ടടുത്തുണ്ടായിരുന്ന നിറയെ ഷീറ്റുമായി പുകയിടിയിൽ നടന്നുകൊണ്ടിരുന്ന ഇതേ വലിപ്പമുള്ള രണ്ടു പുകപ്പുരകൾ സേനയ്ക്ക് സംരക്ഷിക്കാൻ…

Read More

കടയ്ക്കൽ കാഞ്ഞിരത്തുമൂട്ടിൽ  തീ പിടിത്തം

കടയ്ക്കൽ കാഞ്ഞിരത്തുംമൂട് ശ്രീധന്യക്ക് സമീപം ജയയുടെ വീട്ടിലാണ് തീ പിടിത്തം ഉണ്ടായത്.ഏകദേശം 7 മണിയോടെയാണ് തീ പിടിത്തം ഉണ്ടായത്. വീട്ടുകാർ ഉടൻ കടയ്ക്കൽ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയുംകടയ്ക്കൽ ഫയർഫോഴ്‌സ്‌ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിദേയമാക്കുകയുമായിരുന്നു

Read More

ദേശാടന കിളിക്ക് രക്ഷകനായി കടയ്ക്കലിലെ ഫയർഫോഴ്‌സ് ജീവനക്കാർ

കടയ്ക്കൽ ഫയർ സ്റ്റേഷന് സമീപം ചുണ്ടിൽ നൂലുചുറ്റി അവശ നിലയിൽ കണ്ട ദേശാടനപ്പക്ഷിയെ കടയ്ക്കൽ ഫയർ സ്റ്റേഷനിലെ ഫയർമാൻമാരായ മുഹമ്മദ്‌ സുൽഫി, ഉമ്മറുൽ ഫാറൂഖ് എന്നിവർ ചേർന്ന് രക്ഷിച്ചു. ആരോഗ്യം വീണ്ടെടുത്തതോടെ പക്ഷിയെ പറത്തിവിട്ടു.

Read More

കടയ്ക്കൽ ഇന്ത്യൻ ബാങ്കിൽ തീപിടുത്തം

കടയ്ക്കൽ ഇന്ത്യൻ ബാങ്കിൽ തീപിടുത്തം.അൽപം മുമ്പാണ് തീപിടുത്തം ശ്രദ്ധയിൽ പെടുന്നത്. നാട്ടുകാർ പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട ഉടൻ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഷോർട്ട് സെക്യൂട്ട് ആണെന്ന് അനുമാനം. കടയ്ക്കൽ ഫയർഫോഴ്സ് തീ കെടുത്തുവാൻ  ശ്രമം തുടരുകയാണ്

Read More

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ അതിക്രമം

കടയ്ക്കലിൽ പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ ഡ്രൈവർ പോലീസ് ജീപ്പിന്റെ ഗ്ലാസ്സ് ചവിട്ടിപൊട്ടിച്ചു.വിലങ്ങിടാൻ ശ്രമിച്ച പോലീസ്കാരന്റെ കൈകടിച്ച് മുറിച്ചു. കടയ്ക്കൽ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവർ വിഷ്ണുവാണ് ആക്രമണം നടത്തിയത്രാത്രി ഒമ്പാതെ കാലോടെ ഓട്ടോറിക്ഷ ഓടിച്ച് പോയ ഇയ്യാൾ കടയ്ക്കൽ ഡിഡിആർസിയുടെ മുന്നിൽ മറ്റ് ഓട്ടോറിക്ഷയിൽ ഇടിച്ചു ഇയ്യാൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറയുകയും ഓടികൂടിയ നാട്ടുകാർ ഓട്ടോറിക്ഷ നിവർത്തി ഇയ്യാളെ പുറത്തെടുക്കുകയും ചെയ്തുഎന്നാൽ ഇയ്യാൾ വീണ്ടും ഓട്ടോറിക്ഷ ഓടിച്ച് പോകാൻ ശ്രമിച്ചു.വിഷ്ണു മദ്യലഹരിയിലാണന്ന് മനസിലാക്കിയ നാട്ടുകാർ ഓട്ടോറിക്ഷ ഓടിച്ച് പോകരുതെന്ന്…

Read More

കടയ്ക്കലിൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ ചിറയിൻകീഴ് ഭാഗത്ത് നിന്ന് കണ്ടെത്തി. ചിങ്ങേലിയിലുള്ള എക്സൽ ട്യൂഷൻ സെൻറർ പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം 7. 50 മണിയോടെ വീട്ടിൽ നിന്നും പോകുകയായിരുന്നു.

Read More

കടയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥയെ കാണാനില്ല

കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള തേജസ് Age 14/24 എന്ന കുട്ടി രാവിലെ ചിങ്ങേലിയിലുള്ള എക്സൽ ട്യൂഷൻ സെൻറർ പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്ന് 7. 50 മണിയോടെ ഇറങ്ങിയിട്ട് ഇതുവരെയും തിരിച്ചെത്തിയിട്ടില്ല.വിവരം ലഭിക്കുന്നവർ കടയ്ക്കൽ പോലീസ്സ്റ്റേഷനിൽ അറിയിക്കുക+91 94979 80169

Read More

കടയ്ക്കലിൽ തട്ടുകട കത്തി നശിച്ചു

കടയ്ക്കൽ – നിലമേൽ റോഡിൽ കാര്യം സ്കൂൾ ജംഗ്ഷനിലാണ് തട്ടു കട കത്തി നശിച്ചു. രാത്രി എട്ട് മണിയോടെയാണ് സംഭവം നടക്കുന്നത് കാര്യം കിഴങ്ങുവിള വീട്ടിൽ വിജയൻ്റെ തട്ടുകടയാണ് പൂർണമായും കത്തിനശിച്ചത് ഉടൻ തന്നെ കടയ്ക്കൽ ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധയമാക്കി. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല

Read More

കടയ്ക്കലിൽ മെഡിക്കൽ സ്റ്റോർ നടത്തി വന്ന 48 കാരി മെഡിക്കൽ സ്റ്റോറിൽ കുഴഞ്ഞുവീണ് മരിച്ചു

കടയ്ക്കൽ അമ്പലംറോഡിലെ ആശ്വാസ് മെഡിക്കൽ സ്റ്റോർ നടത്തിവന്ന കടയ്ക്കൽ പന്തളമുക്ക് മംഗലത്ത് വീട്ടിൽ ബിന്ദു 48 ആണ് മരണപ്പെട്ടത്. ഇന്ന് ഒരു മണിയോടെയായിരുന്നു സംഭവം. നാട്ടുകാർബിന്ദുവിനെ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ നിന്ന് തിരുവനന്തപുരംബിമെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കടയ്ക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. ആനപ്പാറ ജസീർ മൻസിലിൽ ജുബൈരിയബീവി (57)യ്ക്കാണ് പരിക്കേറ്റത്. കടയ്ക്കൽ -ചടയമംഗലം റോഡിൽ ആനപ്പാറ പൊലീസ് മുക്കിനു സമീപത്തെ പുരയിടത്തിൽ റബർപാൽ എടുക്കാൻ എത്തിയപ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്. നിലവിളി കേട്ട് ഓടിക്കുടിയ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷിച്ചത്. ഗുരുത പരിക്കേറ്റ ഇവരെ കടയ്ക്കൽ താലൂ ക്കാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More
error: Content is protected !!