കടയ്ക്കൽ സർവ്വീസ് സഹരണ ബാങ്കിൻ്റെ ഈ വർഷത്തെ മെറിറ്റ് അവാർഡ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ സർവ്വീസ് സഹരണ ബാങ്കിൻ്റെ ഈ വർഷത്തെ മെറിറ്റ് അവാർഡ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ഡോ.വി.മിഥുൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതികാ വിദ്യാധരൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്. ബുഹാരി, സി.പി.എം കടയ്ക്കൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്.സുബ്ബലാൽ, കോൺഗ്രസ്സ് ഡി.സി.സി.അംഗം എ.താജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.എം.മാധുരി, വാർഡ് മെമ്പർ പ്രീജ…

Read More

കടയ്ക്കലിൽ പത്താം ക്ലാസ്സുകാരിയെ പീഡിപ്പിച്ച 21കാരൻ അറസ്റ്റിൽ

കടയ്ക്കൽ വെള്ളാറുവട്ടം സ്വദേശി അഭിജിത്താണ് പോലീസ് പിടിയിലായത് .ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടിയെ അഭിജിത്ത് പരിചയപ്പെടുകയും ഫോൺ നമ്പർ കൈക്കലാക്കി നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ട് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ശേഷം അഭിജിത്തിന്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് സ്കൂളിൽ പോയ പെൺകുട്ടിയെ പലതവണ വീട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കി. പീഡനത്തിനിരയായ പെൺകുട്ടി അഗതിമന്ദിരത്തിൽ നിന്നാണ് പഠനം നടത്തി വന്നത്.കഴിഞ്ഞയാഴ്ച പെൺകുട്ടിയെ അഗതി മന്ദിരത്തിൽ നിന്നും കാണാതാവുകയും. കൊല്ലം ഈസ്റ്റ് പോലീസ് മാൻ മിസ്സിംഗ് കേസെടുക്കുകയും ചെയ്തു….

Read More

കടയ്ക്കൽ മേഖലയിൽ മുണ്ടിനീരും പനിയും പടരുന്നു

കുട്ടികളിൽ പനിയും മുണ്ടിനീരും പടരുന്നതിനാൽ സ്കൂളുകളിൽ ഹാജർ നില കുറഞ്ഞു. മുണ്ടിനീര് പടരുന്ന സാഹചര്യത്തിൽ കടയ്ക്കൽ ഗവ.യുപിഎസിൽ എൽകെജി, യുകെജി, ഒന്ന്, രണ്ട് ക്ലാസുകൾക്ക് ഒരാഴ്ച അവധി നൽകി. കടയ്ക്കൽ താലൂക്ക് ആശുപ്രതിയിൽ ഇന്നലെ രാവിലെ 8 മുതൽ ഒന്ന് വരെ ഒപി വിഭാഗത്തിൽ ചികിത്സ തേടി എത്തിയത് 718 പേരാണ് ഇതിൽ ഭൂരിഭാഗവും പനി ബാധിതരാണ്. കുട്ടികളാണ് കൂടുതലും ചുമ, വിറയൽ നടുവേദന,ഛർദി തുടങ്ങിയ ലക്ഷണങ്ങളുമായാണ് പനി ബാധിതർ എത്തുന്നത്. പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം…

Read More

കടയ്ക്കൽ മാർക്കറ്റിന് സമീപത്ത് നിന്ന് കഞ്ചാവ്‌പിടികൂടി

കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിൽ 1.451 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കൊട്ടാരക്കര താലൂക്കിൽ കുമ്മിൾ വില്ലേജിൽ മങ്കാട് ദേശത്ത് സച്ചിൻ നിവാസിൽ നിസാറുദ്ദീൻ മകൻ 31 വയസ്സുള്ള സച്ചിൻ എന്നയാളെ അറസ്റ്റ് ചെയ്തു. കടയ്ക്കൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും സന്ധ്യ സമയങ്ങളിൽ ലഹരി വസ്തുക്കളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത് കഴിഞ്ഞ കുറച്ചു നാളുകളായി സച്ചിനും സുഹൃത്തുക്കളും ചേർന്ന് കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു. അന്യ സംസ്ഥാനങ്ങളിൽ…

Read More

കടയ്ക്കൽ കുമ്മിളിൽ പഴകിയ ഇറച്ചി പിടികൂടി

പഴകിയ കോഴിയിറച്ചി പിടികൂടി. കടയ്ക്കൽ കുമ്മിളിലാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷയിൽ വില്പനയ്ക്കത്തിച്ച 300 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്കടയ്ക്കൽ പോലീസും പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്നാണ് ഇവ പിടികൂടിയത്ഇറച്ചി എത്തിച്ചത് തിരുവനന്തപുരം നേമത്ത് നിന്നാണ്. പിടിച്ചെടുത്ത കോഴിയിറച്ചി കുഴിച്ചുമൂടി.ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ

Read More

യുദ്ധവിരുദ്ധ കൂട്ടായ്മയുമായി സി.പി. ഐ

ഇന്ത്യൻകമ്മ്യൂണിസ്റ്റ് പാർട്ടി കടയ്ക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധത്തിനെതിരെ, സമാധാനത്തിനായി യുദ്ധ വിരുദ്ധ കൂട്ടായ്മ ഇട്ടിവാ മഞ്ഞപ്പാറയിൽ വെച്ച് ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി സ.ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.CPI കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ. അഡ്വ. ആർ. ലതാദേവി ആദ്യക്ഷ ആയ യോഗത്തിന്ഇട്ടിവാ ലോക്കൽ കമ്മറ്റി സെക്രട്ടറി സ. ബി. രാജീവ് സ്വാഗതം ആശംസിച്ചു. AIYF കൊല്ലം ജില്ലാ സെക്രട്ടറി സ. ടി. എസ് നിതീഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ. നൗഷാദ്,…

Read More

കടയ്ക്കലിന് അഭിമാനം, അമ്മയ്ക്ക് പിന്നാലെ മകൾക്കും ‘ഗിന്നസ്’ റെക്കോർഡ്

കടയ്ക്കലിന് അഭിമാനം അമ്മയ്ക്ക് പിന്നാലെ മകൾക്കും ഗിന്നസ് റെക്കോർഡ്.ഗണിത ശാസ്ത്രത്തിലെ സ്ഥിരാംഗമായ ഓയിലർ (Euler’s) നമ്പറിന്റെ ആദ്യത്തെ 560 സ്ഥാനങ്ങൾ ഓർത്തുപറയുകയും അതിനോടൊപ്പം 3 ബോളുകൾ അമ്മാനമാ ടിയും കൊച്ചു മിടുക്കി നേടിയത് പുതിയ ഗിന്നസ് റെക്കോഡ്. അഞ്ച് മിനിറ്റും 41.09 സെക്കൻഡും കൊണ്ട് 560 സ്ഥാനങ്ങൾ ഓർത്ത് പറഞ്ഞാണ് യാമി അനിത് സൂര്യ ഗിന്നസ് നേടിയത്.കടയ്ക്കൽ ഗവ. യു പി എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് യാമി. ഈ വിഭാഗത്തിൽ ആദ്യത്തെ റെക്കോഡ് ടൈറ്റിൽ…

Read More

കടയ്ക്കൽ  ചാറയം നൂറുൽ ഹുദാ സാംസ്കാരിക സംഘടന യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ആദരം

ചാറയം നൂറുൽ ഹുദാ സാംസ്കാരിക സംഘടന യുടെ ആഭിമുഖ്യത്തിൽ SSLC,+2, മദ്രസ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയകുട്ടികളെ ആദരിച്ചു വൈകുന്നേരം നാലുമണിക്ക് നടന്ന പൊതുസമ്മേളനം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. സലീൽ അധ്യക്ഷ സ്ഥാനം നിർവഹിച്ചു. നൂറുൽഹുദാ പ്രതിനിധി നൗഷാദ് വട്ടപ്പച്ച സ്വാഗതo ആശംസിച്ച ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ആശംസകൾ അറിയിച്ചുകൊണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി ഗിരി കൃഷ്ണൻ, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്…

Read More

കടയ്ക്കലിൽ മദ്യപിച്ച് വാഹനഓടിച്ച ബസ്സ് ഡ്രൈവർ പിടിയിൽ

കടയ്ക്കലിൽ മദ്യപിച്ച് വാഹനഓടിച്ച ബസ്സ് ഡ്രൈവർ പിടിയിൽബസ്സും പോലീസ് കസ്റ്റഡിയിലെടുത്തുചിലമ്പ് ബസ്സിന്റെ ഡ്രൈവർ അജയകൃഷ്ണനാണ് പിടിയിലായത് ചിലമ്പ് ബസ്സും കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 10.26നാണ് കടയ്ക്കൽ പോലീസ് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് കടയ്ക്കൽ ബസ്സ് സ്റ്റാഡിൽ പരിശോധന നടത്തവെയാണ് ബസ്സും ഡ്രൈവറും പിടിയിലാകുന്നത്

Read More
error: Content is protected !!