നിലമേൽ സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങൾ ; ജീവിതം വഴിമുട്ടി യുവ കർഷകൻ
വേനൽ മഴയിലും കാറ്റിലും നിലമേൽ പഞ്ചായത്തിൽ ശക്തമായ കാറ്റിലും മഴയിലും കർഷകന്റെ ഏത്തവാഴകൾ കൂട്ടത്തോടെ ഒടിഞ്ഞു ലക്ഷങ്ങളുടെ നഷ്ടം. നിലമേൽ പഞ്ചായത്തിൽ വെള്ളരി പാലത്തിനു സമീപം കരിക്കത്തിൽ വീട്ടിൽ ഷാൻ, കരിക്കത്തിൽ വീട്ടിൽ ഇസ്മായിൽ എന്നിവരുടെ വാഴത്തോട്ടത്തിൽ കുലച്ച മൂവായിരത്തോളം വാഴകൾ നശിച്ചു. നിലമേൽ കൃഷി ഓഫിസർ സ്ഥലം സന്ദർശിച്ചു. 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മഴയും കാറ്റും മിന്നലും എത്തിയത്. പഞ്ചായത്തിൽ മറ്റ് സ്ഥലങ്ങളിലും വാഴകൾക്ക് ചെറിയ തോതിൽ…