ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ കെയുടെ നേതൃത്വത്തിൽ നിലമേൽ എലിക്കുനാംമുകൾ ഭാഗത്തു 06/11/2024 തീയതി രാത്രി 11.10മാണിയോട് കൂടി നടത്തിയ വാഹന പരിശോധനയിൽ 0.32gm MDMA യുംമായി മടവൂർ പുലിയൂർകോണം ദേശത്ത് ചരുവിള പുത്തൻ വീട്ടിൽ 30 വയസ്സുള്ള അരുൺകുമാർ പിടിയിലായി.
ഇയാൾ സഞ്ചരിച്ചു വന്ന മാരുതി സ്വിഫ്റ്റ് Kl 02 AK 3529 രജിസ്ട്രേഷനുള്ള വാഹനവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ കെയെ കൂടാതെ പ്രിവന്റിവ് ഓഫീസർമാരായ ബിനീഷ്, സനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മാസ്റ്റർ ചന്തു, നിഷാന്ത് വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി നിലമേൽ ഭാഗത്തുനിന്ന് നിരവധി എൻഡിപിഎസ് കേസുകളാണ് ചടയമംഗലം എക്സൈസ് സംഘം കണ്ടെത്തിയിട്ടുള്ളത്.