ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയതിൽ കഴിഞ്ഞ ദിവസം രാത്രി 10.15 ന് നിലമേൽ തിരുവനന്തപുരം കൊട്ടാരക്കര എം.സി റോഡിൽ നിലമേൽ ശബരിഗിരി സ്കൂളിന് സമീപം വെച്ച് 5 ഗ്രാം MDMA, 5 ഗ്രാം കഞ്ചാവ് എന്നിവ മാരുതി സിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് വർക്കല മടവൂർ പുലിയൂർക്കോണത്ത് വച്ചു ചരുവിള പുത്തൻവീട്ടിൽ വിജയൻ നായർ മകൻ 31 വയസ്സുള്ള അരുൺകുമാറിനെ അറസ്റ്റ് ചെയ്തു.
ഒരു NDPS കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ NDPS ക്രൈം നമ്പർ 19/2025 u/s 20 (b) (ii) (A) & 22(b) of NDPS Act പ്രകാരം രജിസ്റ്റർ ചെയ്തു.
പരിശോധന സംഘത്തിൽ AEI (gr) ഷാനവാസ് എ. എൻ , പ്രിവന്റിവ് ഓഫീസർ ബിനീഷ് CEO മാരായ സബീർ , ശ്രേയസ് ഉമേഷ്,നിശാന്ത് എന്നിവർ പങ്കെടുത്തു.