Headlines

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് കൊല്ലം കളക്ടർ

തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തിങ്കളാഴ്ച (ഫെബ്രുവരി 24)ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 13 ജില്ലകളിലായി 30 തദ്ദേശ വാർഡുകളിലാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ്. കൊല്ലം ജില്ലയിൽ ഉപരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ് ജില്ലാ കളക്ടർ നിലവിൽ അവധി പ്ര്യഖ്യാപിച്ചിരിക്കുന്നത്. മറ്റുജില്ലകളിലെ പ്രഖ്യാപനം വരുന്നതേയുള്ളൂ. ചില വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ചയും അവധിയാണ്. ഏതൊക്കെ സ്കൂളുകൾക്കാണ് അവധിയെന്നും കളക്ടറുടെ അറിയിപ്പും വായിക്കാം


ഫെബ്രുവരി 24ന് തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊല്ലം ജില്ലയിലെ പ്രദേശങ്ങളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ എന്‍ ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അതാത് മേഖലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റിയൂട്ടറി ബോഡികള്‍, കോര്‍പറേഷനുകള്‍ എന്നിവയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകം.


സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി; ചില സ്കൂളുകൾക്ക് ചൊവ്വാഴ്ചയും അവധി, വിശദമായി അറിയാം

സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. കൊല്ലത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന വാർഡ് പരിധിയിലെ വിദ്യാലയങ്ങൾക്കാണ് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

രണ്ട് ദിവസം അവധി ഈ സ്കൂളുകൾക്ക്

പോളിങ് സ്റ്റേഷനുകളായും കൗണ്ടിങ് സെൻ്ററുകളായും പ്രവര്‍ത്തിക്കുന്ന കല്ലുവാതുക്കല്‍ അമ്പലപ്പുറം 18ാം നമ്പര്‍ അങ്കണവാടി, കൊട്ടാരക്കര ഗവ. വിഎച്ച്എസ്എസ് & എച്ച്എസ് ഫോര്‍ ഗേള്‍സ്, കരുനാഗപ്പള്ളി ഗവ. മോഡല്‍ എച്ച്എസ്എസ് എന്നിവയ്ക്ക് വോട്ടിങ്, കൗണ്ടിങ് ദിനങ്ങളായ ഫെബ്രുവരി 24, 25 തീയതികളില്‍ അവധിയായിരിക്കും. മറ്റു പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഫെബ്രുവരി 24ന് മാത്രമാണ് അവധിയെന്ന് കളക്ടർ അറിയിച്ചു.


കൊല്ലത്ത് ഉപതെരഞ്ഞെടുപ്പ് ഈ പ്രദേശങ്ങളിൽ

കൊട്ടാരക്കര നഗരസഭയിലെ 20ാം വാര്‍ഡ് കല്ലുവാതുക്കല്‍ (വനിത), അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴാം ഡിവിഷന്‍ അഞ്ചല്‍ (ജനറല്‍), കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം ഡിവിഷന്‍ കൊട്ടറ (ജനറല്‍), കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡ് കൊച്ചുമാംമൂട് (വനിത), ക്ലാപ്പന ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പ്രയാര്‍ തെക്ക് (ജനറല്‍), ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് പടിഞ്ഞാറ്റിന്‍കര (വനിത) എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 24ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 25ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റുപ്രദേശങ്ങൾ

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ – 79 ശ്രീവരാഹം, കരുംകുളം ഗ്രാമപഞ്ചായത്ത് – 18 കൊച്ചുപള്ളി, പൂവച്ചൽ ഗ്രാമപഞ്ചായത്ത് – പുളിങ്കോട്, പാങ്ങോട് ഗ്രാമപഞ്ചായത്ത് – പുലിപ്പാറ. പത്തനംതിട്ടയിൽ പത്തനംതിട്ട മുനിസിപ്പാലിറ്റി – കുമ്പഴ നോർത്ത്, അയിരൂർ ഗ്രാമപഞ്ചായത്ത് – 16 തടിയൂർ, പുറമറ്റം ഗ്രാമപഞ്ചായത്ത് – 01 ഗ്യാലക്സി നഗർ. ആലപ്പുഴയിൽ കാവാലം ഗ്രാമപഞ്ചായത്ത് – 03 പാലോടം, മുട്ടാർ ഗ്രാമപഞ്ചായത്ത് – 03 മിത്രക്കരി ഈസ്റ്റ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x