കുളത്തൂപ്പുഴയിൽ യുവാവിനെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവംകൊലപാതകം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ 35കാരനെ ആറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം.
സംഭവത്തിൽ കുളത്തുപ്പുഴ സ്വദേശിയായ മനോജ് അറസ്റ്റിൽ.
നിലമേൽ വലിയവഴി ഈട്ടിമുകളിൽ വീട്ടിൽ മുജീബിനെയാണ് ഇന്നലെ കല്ലടയാറ്റിൽതള്ളിയിട്ടു കൊലപെടുത്തിയത്.
ഇന്നലെ രാവിലെ 9 മണിയോടുകൂടി കല്ലടയാറിലെ കുളത്തുപ്പുഴ നെടുവണ്ണൂർ കടവ് ഭാഗത്ത് രണ്ടു സംഘങ്ങളായി മദ്യപിച്ചുകൊണ്ടിരുന്നപ്പോൾ മദ്യപ്പിക്കാൻ വെള്ളം തീർന്നതിനെ തുടർന്ന് മുജീബ് തൊട്ടടുത്തു മദ്യപിച്ചുകൊണ്ടിരുന്ന സംഘത്തിന്റെ കുപ്പിവെള്ളം അനുവാദം ഇല്ലാതെ എടുക്കുകയായിരുന്നു.
ഇത് മനോജ് ചോദ്യം ചെയ്യുകയും മുജീബും മനോജും തമ്മിൽ സംഘർഷം ഉണ്ടാകുന്നതിനിടെ മുജീബിനെ മനോജ് കല്ലടയാറ്റി ലേക്കു തള്ളിയിടുകയായിരുന്നു.
വലിയഒഴുക്കുണ്ടായതിനെ തുടർന്ന് മുജീബിനെകാണാതാവുകയായിരുന്നു. നാട്ടുകാർ കുളത്തുപ്പുഴ പോലീസിൽവിവരമറിയിപ്പിച്ചു.
കുളത്തുപ്പുഴ പോലീസും നാട്ടുകാരും ഫയർഫോഴ്സ് സംഘത്തിന്റെ സ്കൂബാ ടീമും ചേർന്ന് കല്ലടയാറ്റിൽ തിരിച്ചിൽ നടത്തിഇന്നലെ ഉച്ചക്ക് രണ്ടുമണിയോട് കൂടി മുജീബിന്റെ മൃതദേഹം കണ്ടെത്തി.
സംഭവസ്ഥലത്ത് മദ്യപിച്ചുകൊണ്ടിരുന്നമനോജ് ഉൾപ്പടെയുള്ള നാലുപേരെകുളത്തുപ്പുഴ SHO അനീഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ ആണ്കൊലപാതകവിവരംഅറിയുന്നത്.തുടർന്ന് മനോജിനെതിരെ കൊലപാതകത്തിനു കുളത്തുപ്പുഴ പോലീസ് കേസെടുത്തു.
അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
മുജീബിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽപോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം കുരിയോട് ജുമാ മസ്ജിദിൽ കബറടക്കി.