Headlines

നിലമേലിൽ നിന്നും MDMA യും കഞ്ചാവുമായി യുവാവ് പിടിയിൽ

ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയതിൽ കഴിഞ്ഞ ദിവസം രാത്രി 10.15 ന് നിലമേൽ തിരുവനന്തപുരം കൊട്ടാരക്കര എം.സി റോഡിൽ നിലമേൽ ശബരിഗിരി സ്കൂളിന് സമീപം വെച്ച് 5 ഗ്രാം MDMA, 5 ഗ്രാം കഞ്ചാവ് എന്നിവ മാരുതി സിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് വർക്കല മടവൂർ പുലിയൂർക്കോണത്ത് വച്ചു ചരുവിള പുത്തൻവീട്ടിൽ വിജയൻ നായർ മകൻ 31 വയസ്സുള്ള അരുൺകുമാറിനെ അറസ്റ്റ് ചെയ്തു. ഒരു…

Read More

ചിതറ കാഞ്ഞിരത്തുമൂട് സ്വദേശിയായ വിദ്യാർത്ഥിയെ കാണാനില്ല എന്ന് പരാതി

ചിതറ കഞ്ഞിരത്തിന്മൂട് സ്വദേശി പ്രകാശൻ്റെ മകൻ പ്രശാന്ത് (18) നെ കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാനില്ല. അടൂർ കൊടുമൺ ഐടി ഐ യില് പഠിക്കുകയാണ് പ്രശാന്ത് . കഴിഞ്ഞ ദിവസം രാവിലേ നിലമേലിൽ നിന്നും ബസ് കയറി പഠിക്കാൻ പോകുകയായിരുന്നു. ഇതുവരെ വീട്ടിലെത്തിയിട്ടില്ല രാവിലെ മുതൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കണ്ടുകിട്ടുന്നവർ ചിതറ പോലീസ് സ്റ്റേഷനിലോതാഴെ കാണുന്ന നമ്പറുകളിലോ അറിയിക്കുക.+91 85905 00349 പ്രകാശ് +91 94979 60609 chithara SHO

Read More

ചിതറ നിലമേൽ ഗ്രാമപഞ്ചായത്തുകളിൽ അടിയന്തരമായി ബഡ്സ്കൂൾ അനുവദിക്കണമെന്നവശ്യം

ചിതറ,നിലമേൽ ഗ്രാമപഞ്ചായത്തുകളിൽ അടിയന്തരമായി ബഡ്സ്കൂൾ അനുവദിക്കണമെന്നും ഭിന്നശേഷി ഗ്രാമസഭ വിളിച്ചു കൂട്ടണമെന്നുംപേരന്റ്സ് അസ്സോസിയേഷൻ ഓഫ് ഡിഫറന്റ്ലി ഏബിൽഡ് കമ്മ്യൂണിറ്റി(പതക്ക്‌) ചടയമംഗലം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടുമേഖലാ കമ്മിറ്റി പ്രസിഡന്റ് നസിയ ഹസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് വരവിള നവാസ് യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി സോനാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി, ജോയന്റ് സെക്രട്ടറി അനുപമ തുമ്പോട്, മേഖല സെക്രട്ടറി ബിന്ദു അനിൽ, ഭാരവാഹികളായ സിറാജ് കുമ്മില്‍, മസീറ ചിതറ, ഷീജ ഷാനവാസ്,ഫസീലബീവി, സ്വാതി, നാജിയ ബീവി,…

Read More

നിലമേൽ സ്വദേശിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ഒരു വർഷത്തിനുശേഷം അയിരൂർ പോലീസ് പിടികൂടി

വർക്കല പാളയംകുന്ന് സ്വദേശികളായ അപ്പൂസ് എന്ന് വിളിക്കുന്ന വിജിത്ത്മനു എന്നിവരാണ് പിടിയിലായത് ഡിസംബർ രണ്ടിനാണ് സംഭവം നിലമേൽ സ്വദേശിയായ രതീഷിനെ ചെമ്മരതിയിലെ വീട്ടിൽ വച്ച് കൊടുവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതായതാണ് കേസ് ആക്രമണത്തിൽ രതീഷിന്റെ തലയുടെ ഇടതുഭാഗത്തും കൈയ്ക്കും ആഴത്തിൽ മുറിവേറ്റിരുന്നു ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളെയും ഇവർ വാൾ കാട്ടി ഭീഷണിപ്പെടുത്ത തുടർന്ന് ഒളിവിൽ പോയ പ്രതികളെ ഒരു വർഷത്തിനുശേഷം മലപ്പുറത്തു നിന്നും കാസർകോട് നിന്നും പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് പി…

Read More

നിലമേൽ ബംഗ്ലാകുന്ന് യൂണിവേഴ്‌സൽ അക്കാദമി പ്രിൻസിപ്പാൾ നവാസ്  ഹൃദയാഘാതമൂലം മരണപ്പെട്ടു

നിലമേൽ സ്വദേശി കുഴഞ്ഞു വീണു മരിച്ചു നിലമേൽ ബംഗ്ലാംഗ കുന്നിൽ യൂണിവേഴ്സൽ ട്യൂട്ടോറിയൽ നടത്തുന്ന നവാസ് സാർ ആണ് കുഴഞ്ഞുവീണ് മരിച്ചത്. പോരേ ടം വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുമ്പോഴാണ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 1

Read More

നിലമേലിൽ നടത്തിയ വാഹന പരിശോധനയിൽ MDMAയുമായി യുവാവ് പിടിയിൽ

ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ കെയുടെ നേതൃത്വത്തിൽ നിലമേൽ എലിക്കുനാംമുകൾ ഭാഗത്തു 06/11/2024 തീയതി രാത്രി 11.10മാണിയോട് കൂടി നടത്തിയ വാഹന പരിശോധനയിൽ 0.32gm MDMA യുംമായി മടവൂർ പുലിയൂർകോണം ദേശത്ത് ചരുവിള പുത്തൻ വീട്ടിൽ 30 വയസ്സുള്ള അരുൺകുമാർ പിടിയിലായി. ഇയാൾ സഞ്ചരിച്ചു വന്ന മാരുതി സ്വിഫ്റ്റ് Kl 02 AK 3529 രജിസ്ട്രേഷനുള്ള വാഹനവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ കെയെ കൂടാതെ പ്രിവന്റിവ് ഓഫീസർമാരായ ബിനീഷ്, സനിൽകുമാർ,…

Read More

നിലമേൽ കൈതോട് നിന്നും MDMA പിടികൂടി ; വാഹനം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു

ചടയമംഗലം ​എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് AK യുടെ നേതൃത്വത്തിൽ നിലമേൽ കൈതോടു ഭാഗത്തു നടത്തിയ വാഹന പരിശോധനയിൽ മടവൂർ വില്ലേജിൽ JB ഭവനിൽ ജയകുമാർ മകൻ അനന്ദു(22) ഓടിച്ചു വന്ന KL 03 Q 2068 PLATINA ബൈക്കിൽ നിന്നും 0.17 gm MDMA യും 5 ഗ്രാം ഗഞ്ചാവും കണ്ടെടുത്തു. . എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടമാത്രയിൽ വാഹനം റോഡിൽ ഉപേക്ഷിച്ചു പോയതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല അസ്സി. എക്സൈസ് ഇൻസ്പെക്ടർ…

Read More

നിലമേൽ സ്വദേശി കുളത്തുപ്പുഴ ആറ്റിൽ മുങ്ങി മരിച്ച സംഭവം;കൊലപാതകം എന്ന് പോലീസ്

കുളത്തൂപ്പുഴയിൽ യുവാവിനെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവംകൊലപാതകം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ 35കാരനെ ആറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ കുളത്തുപ്പുഴ സ്വദേശിയായ മനോജ്‌ അറസ്റ്റിൽ. നിലമേൽ വലിയവഴി ഈട്ടിമുകളിൽ വീട്ടിൽ മുജീബിനെയാണ് ഇന്നലെ കല്ലടയാറ്റിൽതള്ളിയിട്ടു കൊലപെടുത്തിയത്. ഇന്നലെ രാവിലെ 9 മണിയോടുകൂടി കല്ലടയാറിലെ കുളത്തുപ്പുഴ നെടുവണ്ണൂർ കടവ് ഭാഗത്ത് രണ്ടു സംഘങ്ങളായി മദ്യപിച്ചുകൊണ്ടിരുന്നപ്പോൾ മദ്യപ്പിക്കാൻ വെള്ളം തീർന്നതിനെ തുടർന്ന് മുജീബ് തൊട്ടടുത്തു മദ്യപിച്ചുകൊണ്ടിരുന്ന സംഘത്തിന്റെ കുപ്പിവെള്ളം അനുവാദം ഇല്ലാതെ എടുക്കുകയായിരുന്നു. ഇത് മനോജ്‌…

Read More

നിലമേലിൽ മാതാവിനെ മകൻ വെട്ടിപരിക്കേൽപ്പിച്ചു

നിലമേൽ കൈതക്കുഴിയിൽ 56 വയസുള്ള സരസ്വതിയെ ആണ് മകൻ മനോജ്‌ (29) വെട്ടി പരിക്കേൽപ്പിച്ചത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അഞ്ചോളം സ്റ്റിച്ച് ഉണ്ടെന്നാണ് പ്രാഥമിക വിവരം. മകൻ മദ്യലഹരിയിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

Read More

കുളത്തൂപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നിലമേൽ : കുളത്തൂപ്പുഴ നെടുവന്നൂർ കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു.നിലമേൽ വലിയവഴി ഇരിട്ടിമുകളിൽ വീട്ടിൽ മുജീബ് (39) ആണ് മരണപ്പെട്ടത്. തടിപ്പണിക്കാരനായ മുജീബ് സുഹൃത്തുക്കളെ കാണുന്നതിന്വേണ്ടിയാണ് ഇവിടെ എത്തിയത്.സുഹൃത്തുക്കളുമൊത്തു ഇവിടെ കുളിക്കാൻ ഇറങ്ങിയ മുജീബ് ഒഴുക്കിൽ പെടുകയായിരുന്നു.ഫയർഫോഴ്സ്‌ സംഘത്തിന്റെ സ്കൂബ്ബാ ടീമും, കുളത്തുപ്പുഴപോലീസും, നാട്ടുകാരും ചേർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു.

Read More
error: Content is protected !!