ചിതറയിൽ പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ചിതറയിൽ പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.ചടയമംഗലം എക്സ്സൈസ് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർ ഷൈജുവാണ് അറസ്റ്റിലായത്.ഇയ്യാൾ ഇളമ്പഴന്നൂർ സ്വദേശിയാണ്.രണ്ടായിരത്തി ഇരുപത്തിമൂന്ന് ഡിസംബര്‍ ഒന്നാം തിയതി രാത്രി പത്തുമണിക്ക്ചിതറ മാങ്കോട് തെറ്റിമുക്കിൽ അൻസാരി മൻസിലിൽ അൻസാരി വ്യാജവാറ്റ് നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം എക്സൈസ് സംഘം എത്തി വാറ്റ് ഉപകരണങ്ങൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് അൻസാരിയെ അറസ്റ്റ് ചെയ്തു.ഭാര്യയുമായി പിണക്കത്തിലായ അൻസാരി വീട്ടിൽ തനിച്ചായിരുന്നു. റിമാഡിലായ അൻസാരി നാൽപത്തി രണ്ട് ദിവസം റിമാഡിൽ കഴിഞ്ഞു.തുടർന്ന്…


