രണ്ട് വ്യത്യസ്ത പോക്സോ കേസുകളിൽ രണ്ടുപേരെ 47വർഷവും 45 വർഷവും കഠിന തടവിന് ശിക്ഷിച്ച് കൊട്ടാരക്കര പോക്സോ അതിവേഗ കോടതി.
2023 ൽ പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ ലൈം ഗികമായി പീഡിപ്പിച്ച കേസിൽ . ആയൂർ ചുണ്ടമുകൾ ചരുവിള പുത്തൻ വീട്ടിൽ കേശവൻ ആചാരിയുടെ മകൻ സുന്ദരൻ ആചാരി(65)യെ 45വർഷം കഠി നതടവിനും 20,000 രൂപ പിഴ ശിക്ഷയും വിധിച്ചത്.
2021 ൽ പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ആക്കൽ, കണ്ണങ്കോട്, പാറവിള വീട്ടിൽ കമറുദീൻ മകൻ 27 വയസ്സുള്ള ഷാഹിനെ 47 വർഷം കഠിനതടവും 2,20,000 രൂപ പിഴയും വിധിച്ചു.
2021ൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ചടയമംഗലം സി ഐ ആയിരുന്ന പ്രദീപ്കുമാർ അന്വേഷണം നടത്തുകയും തുടർന്ന് സിഐ യായി ചുമതലയേറ്റ ബിജോയ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എസ്ഐ പ്രിയ എ എൽ, എസ് സി പി ഓ സനൽകുമാർ എന്നിവരാണ് മൊഴി രേഖപ്പെടുത്തിയത്.
2023 ലെ കേസിൽ ചടയമംഗലം എസ് ഐ മോനിഷ് അന്വേഷണം നടത്തുകയും സി ഐ സുനീഷ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എസ് ഐ പ്രിയ പി എം, സി പി ഓ നിഷാദ് നാസർ എന്നിവരാണ് മൊഴി രേഖപ്പെടുത്തിയത്.
പിഴ തുക ഇരകൾക്ക് നൽകണമെന്നും അല്ലാത്ത പക്ഷം അധിക ജയിൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2024 നവംബർ 29നാണ് വിധി പ്രസ്താവനം നടന്നത്.
കൊ ട്ടാരക്കര അതിവേഗ സ്പെഷ്യൽ
കോടതി ജഡ്ഡി അഞ്ചു മീര ബിർളയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
പ്രോസി ക്യൂഷനുവേണ്ടി അഭിഭാഷകൻ ഷുഗു സി.തോമസ് ഹാജരായി.
എയ്ഡ് പ്രോസിക്യൂഷൻ എ എസ് ഐ സുധ സഹായിയായി.