fbpx

ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. കൊല്ലം ജില്ലാ ടൂറിസം പ്രോമോഷൻ കൗൺസിൻ കോൺഫറൻസ് ഹാളിൽ ചേർന്ന സമ്മേളനം ജെ.എം.എ. ദേശീയ പ്രസിഡൻ്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ എം.ബി.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ കെ. ഓടനാവട്ടം അശോക് അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷിബു കൂട്ടും വാതുക്കൽ,സംസ്ഥാന ജനറൽ സെക്രട്ടറി ജി.കൃഷ്ണകുമാർ,സംസ്ഥാന സെക്രട്ടറിമാരായ മഹിപന്മന,രഘുത്തമൻ,റോബിൻസൺ,അനിൽ ഗോപിനാഥ് എന്നിവർ സംസാരിച്ചു. ജില്ലാ സെകട്ടറി ആർ സുധീഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ മൊയ്തു അഞ്ചൽ വാർഷിക കണക്കും അവതരിപ്പിച്ചു. കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ പത്ര-ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ്റെ (JMA) കൊല്ലം ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ഡിസംബർ 31 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് കൊല്ലം ജില്ലാ മെറ്റിയുടെ പിന്തുണ ഉണ്ടാകണമെന്നും ജെ.എം.എ. ദേശീയ പ്രസിഡൻ്റ് വൈശാഖ് സുരേഷ് പറഞ്ഞു. തുടർന്ന് സംസ്ഥാന പ്രസിഡൻ്റ് എം.ബി ദിവാകരൻ പുതിയ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.
സുധീഷ് ആർ, കരുനാഗപ്പള്ളി പ്രസിഡൻ്റ്, വേണു കുമാർ,കുണ്ടറ മീഡിയ (സെക്രട്ടറി)
മൊയ്‌ദു അഞ്ചൽ, ന്യൂസ്‌ കേരളം (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x