ചിതറയിൽ 20 കാരിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ഭീക്ഷണി പെടുത്തുകയും ചെയ്ത  മാങ്കോട് സ്വദേശിയെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു

ചിതറയിൽ 20 കാരിയെ വിവാഹ വാഗ്ദാനം നൽകിപീഡിപ്പിച്ച ശേഷംപെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും അത് സുഹൃത്തുക്കൾക്കും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തി പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച സംഭവത്തിൽ28കാരനെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ കാരിച്ചിറ മാങ്കോട് സ്വദേശി 28 വയസ്സുള്ള നൗഫൽ ആണ് പോലീസ് പിടിയിലായത് കഴിഞ്ഞ 2023 ജൂണിൽ പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ അശ്ലീല ഫോട്ടോകൾ…

Read More

കുമ്മിൾ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നാടിന് സമർപ്പിച്ചു

കുമ്മിൾ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഫണ്ടും ബഹുജനങ്ങളിൽ നിന്ന് സ്വരൂപിച്ച തുകയും ചേർത്ത് കുമ്മിൾ ജംഗ്ഷന് സമീപം വാങ്ങിയ 88 സെൻ്റ് സ്ഥലത്താണ് സ്റ്റേഡിയം തയ്യാറാക്കിയത്. മന്ത്രി ജെ ചിഞ്ചുറാണി സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ മധു അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് പി രജിത കുമാരി സ്വാഗതം പറഞ്ഞു. കേരളോത്സവത്തിൻ്റെ ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതിക വിദ്യാധരൻ നിർവ്വഹിച്ചു. കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ,…

Read More

ഐരക്കുഴി പെഴുമുക്കിൽ അപകട ഭീക്ഷണിയായി നിന്ന മുള മുറിച്ചു മാറ്റി അരിപ്പ സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ റോയി  തോമസ്

ഐരക്കുഴി പെഴുമുക്കിൽ നിലമേൽ മടത്തറ റോഡിന് കുറുകെ ചാഞ്ഞു നിന്ന മുള മുറിച്ച് മാറ്റി സാമൂഹിക പ്രവർത്തകനും പാമ്പ് പിടിത്ത കാരനുമായ റോയി  തോമസ്. കഴിഞ്ഞ ദിവസം ചുവട് ന്യൂസ് അപകടവസ്ഥ ചൂണ്ടിക്കാട്ടി വാർത്ത നൽകിയിരുന്നു തുടർന്നാണ് റോയ് തോമസിന്റെ ഇടപെടൽ . അനവധി അപകടങ്ങൾ ദിനംപ്രതി നടന്നു വരുന്ന നിലമേൽ മടത്തറ റോഡിൽ അപകടങ്ങൾ സ്വയം വിളിച്ച് വരുത്തുന്നത് ഒഴിവാക്കണം എന്ന് റോയ് തോമസ് അഭിപ്രായപ്പെട്ടു.

Read More

ചടയമംഗലത്ത് എംഡിഎംഎ യും കഞ്ചാവുമായി നിലമേൽ സ്വദേശി പിടിയിൽ

നിലമേൽ ആലയിൽ ചരുവിളപുത്തൻവീട്ടിൽ 26 വയസ്സുള്ള മുഹമ്മദ് സുഹൈൽ ആണ് അറസ്റ്റിലായത്. ആലയിൽ ജംഗ്ഷനിൽ നിന്നും ബംഗ്കുന്നിലേക്ക് പോകുന്ന ഭാഗത്ത് വച്ചാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. പ്രതിയിൽ നിന്നും 2.8 ഗ്രാം എം ടി എം എ യും 5.72 ഗ്രാം കഞ്ചാവും കണ്ടെടുത്തു കൊല്ലം റൂറൽ ഡാൻസാഫ് ടീം എസ് ഐ ജ്യോതിഷ് ചിറവൂർ ചടയമംഗലം സി ഐ സുനീഷ്, എസ് ഐ മോനിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മുൻപ് ഇയാളെ…

Read More

ചിതറയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്ക് കെട്ടുകൾ കണ്ടത് പരിഭ്രാന്തി പരത്തി

ചിതറയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്ക് കെട്ടുകൾ കണ്ടത് പരിഭ്രാന്തി പരത്തി.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ,മാങ്കോട് HIചിതറ സിഐ സന്തോഷ് ചിതറ പഞ്ചായത്ത് അംഗം അൻസർ തലവരമ്പ് തുടങ്ങിയർ സ്ഥലത്ത് എത്തിപരിശോധന നടത്തി തുടർന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെ കീസിൽ കെട്ടി ഈ പ്രദേശത്ത് കൊണ്ട് ഇട്ടതാണന്ന് കണ്ടെത്തി. വട്ടമുറ്റം വാർഡിൽ തലവരമ്പ് പഴവൂർക്കോണം റോഡിന് സൈഡിലാണ് മാലിന്യം നിക്ഷേപിച്ചത്തുടർന്ന് ജെസിബി വരുത്തി കുഴി എടുപ്പിച്ച് മാലിന്യങ്ങൾ ഇട്ട് മൂടി. സിസിടിവി…

Read More

ചടയമംഗലം എംസി റോഡിൽ കെഎസ്ആർടിസി ബസും മാരുതികാറും കൂട്ടിയിടിച്ച് അപകടം

ചടയമംഗലം:- ആയൂരിൽ നിന്നും വന്ന കാറും കൊട്ടാരക്കരയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്.കാറിൽ സഞ്ചരിച്ച രണ്ടുപേരുടെ നില ഗുരുതരം. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്കാറിന്റെ മുൻവശം പൂർണമായും തകർന്ന സ്ഥിതിയിലാണ്.നിലവിൽ ഈ പ്രദേശത്ത് പലതവണയും വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. യാതൊരുവിധ സൈൻ ബോർഡുകളും നിലവിൽ ഇതുവരെ അവിടെ സ്ഥാപിച്ചിട്ടില്ല എന്നതാണ് നാട്ടുക്കാർ ആരോപിക്കുന്നത് ചടയമംഗലം രജിസ്ട്രേഷൻ പരിധിയിൽ നിലമേൽ ദീപു വിലാസത്തിൽ ശ്യാമളകുമാരി എന്നവരുടെ പേരിലാണ് വാഹനം.ഇരുവരും നിലമേൽ വെള്ളാംപാറ സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം

Read More

പുനലൂർ ആര്യങ്കാവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ലോറിയുമായി കൂട്ടിയിടിച്ച് അപകടം

ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് സിമന്റ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. 16 പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. സേലം സ്വദേശി ധനപാലനാ(56)ണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും മറ്റുള്ളവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സേലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാലുമണിയോടെയാണ് ആര്യങ്കാവ് ചെക്ക്പോസ്‌റ്റിന് സമീപത്ത് അപകടമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് തമിഴ്‌നാട് ക്ഷേത്രത്തിലേക്ക് പോയ ബസിലേക്ക് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്ന…

Read More

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; ആയമാർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുള്ള കുഞ്ഞിനോട് കൊടും ക്രൂരത. രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. സംഭവത്തിൽ ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ മുറിവേൽപ്പിച്ചത് അജിത എന്ന ആയയാണ്. മറ്റ് രണ്ടുപേർ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് വിവരം. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനും ആയമാർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.മൂന്ന് ആയമാരും കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് വിവരം. പ്രതികൾക്കെതിരെ മറ്റെന്തെങ്കിലും നടപടി മുൻപ് എടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല. ശിശുക്ഷേമ…

Read More

കൊട്ടിയത്ത് ക്രൂര കൊലപാതകം, യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി

ചെമ്മാംമുക്കിൽ കാറിൽ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ചികിത്സയിൽ പ്രവേശിപ്പിച്ചു. രാത്രി ഒൻപത് മണിയോടെയാണ് സംഭവം. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. ഒമ്നി വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയിൽ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. നഗരമധ്യത്തിൽ റെയിൽവെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്താണ് സംഭവം….

Read More

കുമ്മിൾ കിഴുനിലയിൽ വീടിൻ്റെ ഭിത്തി ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

വീട് പൊളിക്കുന്നതിനിടയിൽ ഭിത്തി ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കിഴുനില ദാറുൽ അമാനിൽ സലി ( 55 ) മാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3.30 നാണ് അപകടം നടന്നത് . കിഴുനില സ്വദേശി താജുദ്ദീൻ പുതിയ വീട് നിർമ്മിക്കുന്നതിനായാണ് പഴയ വീട് പൊളിച്ചത്. സലിം ഉൾപ്പെടെയുള്ള തൊഴിലാളികളായിരുന്നു ജോലി ചെയ്തിരുന്നത്. പ്രധാന ഭിത്തി പൊളിക്കുന്നതിനിടെ സലിമിൻ്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുള്ളവർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴി മാധ്യേ മരണപ്പെട്ടു . മൃതദേഹം…

Read More
error: Content is protected !!