കടയ്ക്കലിൽ തെങ്ങിൽ കയറിയ യുവാവ് കാല് വഴുതി തല കീഴായി കിടന്നത് ഒരുമണിക്കൂറിലേറെ

തേങ്ങയിടാൻ കയറിതെങ്ങിന് മുകളിൽ യന്ത്രത്തിൽ കുടുങ്ങി തലകീഴായി കിടന്നയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചരിപ്പറമ്പ്കുന്നും പുറത്ത് വീട്ടിൽ സുമേഷ് കുമാർ(51) ആണ്  തെങ്ങിൻ മുകളിൽ കുടുങ്ങിയത്.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടു പുരയിടത്തിലെ ഉയരമുള്ള തെങ്ങിൽ തേങ്ങയിടാൻ യന്ത്രത്തിൻ്റെ സഹായത്തോടെ കയറുകയായിരുന്നു സുമേഷ് കുമാർ. തിരികെ ഇറങ്ങുമ്പോൾ 30 അടി ഉയരെ വച്ച്  കാൽ വഴുതുകയായിരുന്നു.  തലകീഴായി യന്ത്രത്തിൽകുടുങ്ങിയ ഇയാളുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് കടയ്ക്കലിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി.  സാഹസികമായി മുകളിൽ കയറി ഒരു മണിക്കൂറിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ…

Read More

കൊല്ലായിൽ മഹാഗണിയിൽ അമ്പത്കാരിയെ വീട്ടിൽകയറി തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം

കൊല്ലായിൽ മഹാഗണി കോളനിയിൽ അമ്പത്കാരിയെ വീട്ടിൽകയറി തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. മഹഗണികോളനിയിൽ ഷാജിയുടെ ഭാര്യ പ്രഭയെയാണ് മൂന്നംഗ സംഘം തലക്കടിച്ച് വീഴ്ത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മഹഗണികോളനി നിവാസികളായ മനു എന്നറിയപ്പെടുന്ന സിബിമോൻ,മിട്ടു എന്നറിയപ്പെടുന്ന അഭിജിത്ത്, പട്ടൂസ് എന്നറിയപ്പെടുന്ന അഭിനന്ദ് എന്നിവർ റോഡിൽ നിന്ന് തെറിപറയുകയും സംഭവം ചോദ്യം ചെയ്ത ഷാജിയെ ഇവർ വീടുകയറി ആക്രമിക്കുകയും റോഡ് വില്ലർ ഇനത്തിൽ പെട്ട നായയെ കൊണ്ട് വന്ന് കടിപ്പിക്കാൻ ശ്രമിക്കുകയും . തടസപിടിക്കാൻ ചെന്ന ഭാര്യയായ പ്രഭയെ…

Read More

നാവായിക്കുളം തട്ടുപാലത്തിനു സമീപം സ്കൂൾ വാനിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം, വിദ്യാർത്ഥിക്ക് പരിക്ക്

നാവായിക്കുളം തട്ടുപാലത്തിനു സമീപം സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് വാനിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. ഇന്ന് രാവിലെ 9:30 ആയിരുന്നു സംഭവം. കല്ലമ്പലം റോസ് ഡേയ്ൽ സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്ന വാനിനു പിന്നിലാണ് ബസ് ഇടിച്ചത്. സ്വകാര്യ ബസ്സിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം

Read More

കെഎസ്ആർടിസിയിൽ പണിമുടക്ക് തുടങ്ങി; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

കെഎസ്ആർടിസിയിൽ പണിമുടക്ക് തുടങ്ങി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പണിമുടക്ക് നടത്തുന്നത്. ഇന്നലെ അർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. 12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എല്ലാ മാസവും അഞ്ചിനു മുൻപു നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നൽകുന്നത് മാസം പകുതിയോടെയാണ്. ഇതാണ് സമരത്തിന്റെ പ്രധാന കാരണം. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ…

Read More

ചിതറ ഗ്രാമപ്പഞ്ചായത്ത് പേപ്പർ ക്യാരിബാഗ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു

ചിതറ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബട്ടർഫ്‌ളൈസ് പേപ്പർ ക്യാരിബാഗ് യൂണിറ്റ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു . യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ സംസാരിച്ചു , ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ഷീന യോഗത്തിൽ സ്വാഗതം പറഞ്ഞു. യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിബു എസ് ആശംസകൾ അറിയിച്ചു…

Read More

ചിതറ വില്ലേജ് ഓഫീസിലും  ഓഫീസറുടെ വീട്ടിലും ഒരേ സമയം വിജിലൻസ് റെയ്ഡ്

ചിതറ വളവുപച്ചയിലെ വില്ലേജ് ഓഫീസിലും ഒരേ സമയം വിജിലൻസ് റെയ്ഡ് തുടരുന്നു . മതിരയിൽ താമസിക്കുന്ന ചിതറ വില്ലേജ് ഓഫീസർ ആയിട്ടുള്ള ഹരിദാസിന്റെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത് . കൂടുതൽ വിവരങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല…

Read More

കല്ലറ-പാലോട് റോഡിൽ ശുചിമുറി മാലിന്യം ഒഴുക്കിഅർധരാത്രിയിൽ റോഡിലെ ഓടയിൽ ശുചിമുറി മാലിന്യം ഒഴുക്കി

കല്ലറ-പാലോട് റോഡിൽ ശുചിമുറി മാലിന്യം ഒഴുക്കിഅർധരാത്രിയിൽ റോഡിലെ ഓടയിൽ ശുചിമുറി മാലിന്യം ഒഴുക്കി. കല്ലറ-പാലോട് പ്രധാന റോഡിൽ പുലിപ്പാറയിലാണ് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ശുചിമുറി മാലിന്യം ഒഴുക്കിയത്. ഞായറാഴ്ച രാത്രി ഒരു മണിയോടെ അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ ഇറങ്ങിയപ്പോൾ നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ കൊണ്ടുവന്ന മാലിന്യം റോഡിലെ ഓടയിൽ ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ എത്തിയപ്പോൾ വാഹനവുമായി വന്നവർ കടന്നുകളഞ്ഞു. റോഡിലെ ഓടയിൽ ഒഴുക്കിയ മാലിന്യം മരുതമൺ തോട്ടിൽ ഒഴുകിയെത്തി കെട്ടിക്കിടന്നു. നൂറു കണക്കിനു…

Read More

മലയാളം ഐക്യവേദി പതിനഞ്ചാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ചിതറ ജാമിയ അധ്യാപക പരിശീലന കേന്ദ്രത്തിൽ വച്ച് മാതൃഭാഷ സൗഹൃദ സംഗമവും വിദ്യാർത്ഥി മലയാള വേദി രൂപീകരണവും നടന്നു

മലയാളം ഐക്യവേദി പതിനഞ്ചാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ചിതറ ജാമിയ അധ്യാപക പരിശീലന കേന്ദ്രത്തിൽ വച്ച് മാതൃഭാഷ സൗഹൃദ സംഗമവും വിദ്യാർത്ഥി മലയാള വേദി രൂപീകരണവും നടന്നു നിർവാഹസ മലയാള ഐക്യവേദി നിർവാഹസമിതി പ്രസിഡന്റ് സുനിത ടീച്ചർ സംഗമ ഉദ്ഘാടനം ചെയ്തു കോളേജ് യൂണിയൻ ചെയർമാൻ അൽ ഖയാംഅധ്യക്ഷത വഹിച്ചു കോളേജ് പ്രിൻസിപ്പൽ സ്വാഗതവും പറഞ്ഞു മലയാളം ഐക്യവേദി സെക്രട്ടറി കെ ഷി ബുലാൽ വിശദീകരണം നടത്തി. വിദ്യാർത്ഥി മലയാള വേദിയുടെ പ്രസിഡണ്ടായി ആര്യയും വൈസ് പ്രസിഡണ്ടായി അൽ…

Read More

കിളിമാനൂരിൽ അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

തലയ്ക്ക് പരിക്കേറ്റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു കിളിമാനൂർ പെരുന്തമൻ ഉടയൻകാവിനു സമീപം ഹരിത ഭവനിൽ ഹരികുമാർ (52, ഷിബു) ആണ് മരിച്ചത് മകൻ ആദിത്യ കൃഷ്ണ (24)യെ ആണ് കിളിമാനൂർ പോലീസിന്റെ കസ്റ്റഡിയിൽ എടുത്തത് കഴിഞ്ഞ 15 ന് വൈകിട്ട് വീട്ടിൽ അച്ഛനും മകനും തമ്മിൽ വാക്കേറ്റം ഉണ്ടായത് തുടർന്ന് തലയ്ക്ക് പരിക്കേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വെളുപ്പിന് 3 മണിക്ക് മരണം സംഭവിച്ചു.

Read More

കോട്ടുക്കലിൽ സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിച്ചു

ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഇട്ടിവാ ലോക്കൽ കമ്മിറ്റിയിലെ കോട്ടുക്കൽ ബ്രാഞ്ച് സമ്മേളനം സ. ഷീല കുമാരി നഗറിൽ കേരളത്തിന്റെ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി സ.ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. കോട്ടുക്കൽ ജംഗ്ഷനിൽ പതാക ഉയർത്തി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.സ. ഗീത കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് AIYF മേഖലാ സെക്രട്ടറി സ. അജാസ് സ്വാഗതം പറഞ്ഞു. സ. ശുഭ രക്ത സാക്ഷി പ്രമേയവും സ. ഫാത്തിമ മജീദ് അനുശോചന പ്രമേയവും…

Read More
error: Content is protected !!