കൊല്ലായിൽ മഹാഗണിയിൽ അമ്പത്കാരിയെ വീട്ടിൽകയറി തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം

കൊല്ലായിൽ മഹാഗണി കോളനിയിൽ അമ്പത്കാരിയെ വീട്ടിൽകയറി തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. മഹഗണികോളനിയിൽ ഷാജിയുടെ ഭാര്യ പ്രഭയെയാണ് മൂന്നംഗ സംഘം തലക്കടിച്ച് വീഴ്ത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മഹഗണികോളനി നിവാസികളായ മനു എന്നറിയപ്പെടുന്ന സിബിമോൻ,മിട്ടു എന്നറിയപ്പെടുന്ന അഭിജിത്ത്, പട്ടൂസ് എന്നറിയപ്പെടുന്ന അഭിനന്ദ് എന്നിവർ റോഡിൽ നിന്ന് തെറിപറയുകയും സംഭവം ചോദ്യം ചെയ്ത ഷാജിയെ ഇവർ വീടുകയറി ആക്രമിക്കുകയും റോഡ് വില്ലർ ഇനത്തിൽ പെട്ട നായയെ കൊണ്ട് വന്ന് കടിപ്പിക്കാൻ ശ്രമിക്കുകയും . തടസപിടിക്കാൻ ചെന്ന ഭാര്യയായ പ്രഭയെ കയ്യിൽ കരുതിയിരുന്ന തടി കഷ്ണം ഉപയോഗിച്ച് തലക്കടിക്കുകയും , ചായപാത്രം ഉപയോഗിച്ച് മർദ്ദിക്കുകയും മായിരുന്നു. വീട്ടുകാരുടെ നിലവിളികേട്ട് പ്രദേശവാസികൾ ഓടി എത്തുമ്പോഴേക്കും സംഘം കടന്ന് കളഞ്ഞു. ബോധരഹിതയായി നിലത്ത് കിടന്ന ഇവരെ കടയ്ക്കൽ താലൂക്ക് ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്ത ചിതറ പോലീസ് പ്രതികൾക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി ആക്രമണതതിന് ശേഷം വീട്ടിലെത്തിയ സിബിമോൻ സ്വന്തം പിതാവായ മനോജിന് നേരേയും ആക്രമണം നടത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x