ചിതറ കണ്ണങ്കോട് ;ചിതറയിലെ പ്രമുഖ സ്ഥാപനം വേസ്റ്റ് നിക്ഷേപിച്ചതായി ആരോപണം.

ചിതറ കണ്ണൻകോട് കുടിവെള്ള കിണറിന് സമീപമായി വേസ്റ്റ് നിക്ഷേപിച്ചതായി കണ്ടെത്തി. ചിതറയിലെ പ്രമുഖ ഹെയർ കട്ട്‌ ആൻഡ് ബ്യുട്ടീഷൻ സ്ഥാപനമായ dmh ആണ് തലമുടി ഉൾപ്പെടെ ഉള്ള വേസ്റ്റുകൾ നിക്ഷേപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിലും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മറ്റ് പഞ്ചായത്ത് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉള്ളവർ സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള കസ്റ്റമേഴ്സിന്റെ മൊബൈൽ നമ്പർ അടങ്ങിയിരിക്കുന്ന സ്ഥാപനത്തിലെ ബില്ലും വേസ്റ്റിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദിത്വം ഇല്ലാത്ത പ്രവർത്തിയാണ്…

Read More

മോട്ടോർ സൈക്കിൾ മോഷ്ടിച്ച് കടന്ന പ്രതി, പാങ്ങോട് പോലീസിന്റെ പിടിയിൽ

മോട്ടോർ സൈക്കിൾ മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് – ചെങ്കോട്ട സ്വദേശി മുഹമ്മദ് യൂസഫ് (55)ആണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 23 -ന് രാവിലെ കല്ലറ പള്ളിമുക്കിൽ ടൂവീലർ വർക്ക് ഷോപ്പിന് സമീപം വച്ചിരുന്ന ബൈക്ക് മോഷണം പോയി. രാവിലെ 7.30 നാണ് സംഭവം നടന്നത്. പാൽകുളങ്ങര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് പോലീസ് സിസിടിവി ദൃശ്യം വച്ച് അന്വേഷണം ആരംഭിച്ചു. കുമ്മിൾ – മുക്കുന്നൂരിൽ ഉള്ള ആൾ…

Read More

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 202 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രി 90.34 ശതമാനം സ്‌കോര്‍ നേടിയാണ് എന്‍.ക്യു.എ.എസ്. കരസ്ഥമാക്കിയത്. ഇതോടെ സംസ്ഥാനത്തെ 202 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 85 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41…

Read More

പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സൂഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സൂഹൃത്ത് പൊലീസ് കസ്റ്റഡിയിൽ. പിടിയിലായത് നാവായിക്കുളം സ്വദേശി 29 വയസ്സുള്ള അഭിജിത്ത്. കല്ലമ്പലം നാവായിക്കുളത്ത് ആയിരുന്നു ഇത് നടന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30 യോടെ ആയിരുന്നു  മരിച്ചത്.  മോഡൽ പരീക്ഷയിൽ എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ്  വാങ്ങിയിരുന്നു. ആത്മഹത്യ ചെയ്യാൻ ഒരു കാര്യവുമില്ല എന്നാണ് വീട്ടുകാരും അധ്യാപകരും പോലീസിനെ അറിയിച്ചത്. തുടർന്ന് കുട്ടിയുടെ മുറിയിൽ നിന്നും ആത്മഹത്യ കുറുപ്പ് പോലീസ് കണ്ടെടുക്കുകയായിരുന്നു. ഈ കുറിപ്പിൽ ഒരു…

Read More

കഞ്ചാവും, MDMA യുമായി  ആയുർ പാലത്തിനു സമീപം യുവാവ് പിടിയിൽ.

ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ  റേഞ്ച് പാർട്ടി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോളിംഗ് നടത്തുന്നതിനിടയിൽ തിരുവനന്തപുരം കൊട്ടാരക്കര എം സി റോഡിൽ ആയുർ പാലത്തിനു സമീപം  വെച്ച് 10  ഗ്രാം കഞ്ചാവ്, 0.4 ഗ്രാം MDMA എന്നിവ KL 43 L 3512 നമ്പർ പൾസർ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന്   കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലുക്കിൽ ഇളമാട് വില്ലേജിൽ കരാളികോണം, ചരുവിള പുത്തൻ വിട്ടിൽ ഫസിലുദ്ധിൻ മകൻ 21 വയസുള്ള മുഹമ്മദ്…

Read More

കടയ്ക്കലിൽ 10 കോടിയോളം വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി

കടയ്ക്കലിൽ 10 കോടിയോളം വിലവരുന്ന പാൻ മസാലയും കഞ്ചാവും പിടികൂടി.മലപ്പുറം മഞ്ചേരി സ്വദേശിയായ ബഷീർ (45) ഓടിച്ചുകൊണ്ട് വന്ന ലോറിയിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് കടയ്ക്കൽ ബസ് സ്റ്റാൻഡിൽ വച്ചു കടയ്ക്കൽ പൊലീസിന്റെയും കൊല്ലം റൂറൽ ഡാൻസഫ് ടീമിന്റെയും നേതൃത്വത്തിൽ ലഹരി വേട്ട നടത്തിയത്. പ്രതി പറയുന്നത് അനുസരിച്ച് ബാംഗ്ലൂരിൽ നിന്നും വന്ന വാഹനം ബൈപ്പാസിൽ വച്ചു കൈമാറി ബഷീർ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. തുടർന്ന് ചടയമംഗലം പോലീസ് വാഹനത്തെ…

Read More

കടയ്ക്കലിൽ വൻ തോതിൽ ലഹരി ഉത്പന്നങ്ങൾ പിടികൂടി.

325  ചക്കുകളിലായി 10 കോടിയോളം വിലവരുന്ന ലഹരി ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. മലപ്പുറം മഞ്ചേരി സ്വദേശി ബെഷീർ ആണ് പിടിയിലായത്. കർണാടക രജിസ്ട്രേഷൻ വാഹനത്തിലാണ് ഇത് കണ്ടെത്തിയത്. കടയ്ക്കൽ പോലീസും ചടയമംഗലം പോലീസും ചേർന്നാണ് ലഹരി പിടിച്ചെടുത്തത്.വാഹനം ഉൾപ്പെടെ ഇപ്പോൾ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയാണ്.

Read More

നാവായിക്കുളത്ത്  പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു.

കല്ലമ്പലത്ത് നാവായിക്കുളം അയറ്റിൻ ചിറയ്ക്ക് സമീപം ‘ഗ്രീഷ്മത്തിൽ’ പരേതനായ ഗിരീഷ്, സിന്ധു ദമ്പതികളുടെ ഏക മകൾ ഗ്രീഷ്മ എസ് ഗിരീഷ്(15)നെയാണ്  വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്ന് (05/03/2025) ഉച്ചയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. മാതാവ് സിന്ധു നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയാണ്. ചാവർക്കോട് മദർ ഇന്ത്യ സ്കൂളിലെ പത്താംക്ലാസിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ. കല്ലമ്പലം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

ടോറസ് ലോറി ശരീരത്തിൽ കയറിയിറങ്ങി;യുവാവിന് ദാരുണാന്ത്യം

ടോറസ് ലോറി ശരീരത്തിൽ കയറിയിറങ്ങി;യുവാവിന് ദാരുണാന്ത്യം എറണാകുളം ആലുവയിൽ ദേശീയ പാതയിൽ വാഹനാപകടം. സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് ഒരാൾ മരിച്ചു. ആലങ്ങാട് സ്വദേശി റാഷിദ് (40) ആണ് മരിച്ചത്. റാഷിദ്‌ സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ഇടിച്ചായിരുന്നു അപകടം. തെറിച്ചു വീണ റാഷിദിന്റെ ശരീരത്തിലൂടെ ടോറസ് കയറി ഇറങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Read More

പ്ലസ് വണ്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

അമ്മയുടെ അര്‍ബുദബാധയില്‍ അസ്വസ്ഥനയത്തിനെ തുടർന്നാണ് കുട്ടി ഇത് ചെയ്തതെന്നാണ് അറിയാൻ കഴിയുന്നത്. വടക്കന്‍ പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് തൂങ്ങി മരിച്ച കുട്ടി. അമ്മയും അച്ഛനും ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയ സമയത്താണ് കുട്ടി കടുംകൈ ചെയ്തത്.മറ്റ് വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല.

Read More
error: Content is protected !!