ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ റേഞ്ച് പാർട്ടി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോളിംഗ് നടത്തുന്നതിനിടയിൽ തിരുവനന്തപുരം കൊട്ടാരക്കര എം സി റോഡിൽ ആയുർ പാലത്തിനു സമീപം വെച്ച് 10 ഗ്രാം കഞ്ചാവ്, 0.4 ഗ്രാം MDMA എന്നിവ KL 43 L 3512 നമ്പർ പൾസർ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലുക്കിൽ ഇളമാട് വില്ലേജിൽ കരാളികോണം, ചരുവിള പുത്തൻ വിട്ടിൽ ഫസിലുദ്ധിൻ മകൻ 21 വയസുള്ള മുഹമ്മദ് ബിലാൽ എന്നയാളെ അറസ്റ്റ് ചെയ്തു.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ സനിൽകുമാർ, ബിനേഷ് CEO മാരായ , മാസ്റ്റർ ചന്തു,ശ്രേയസ് ഉമേഷ്, നിശാന്ത് എന്നിവർ പ്രതിയെ പിടികൂടാൻ ഉണ്ടായിരുന്നു.
കഞ്ചാവും, MDMA യുമായി ആയുർ പാലത്തിനു സമീപം യുവാവ് പിടിയിൽ.

Subscribe
Login
0 Comments
Oldest