കല്ലമ്പലത്ത് നാവായിക്കുളം അയറ്റിൻ ചിറയ്ക്ക് സമീപം ‘ഗ്രീഷ്മത്തിൽ’ പരേതനായ ഗിരീഷ്, സിന്ധു ദമ്പതികളുടെ ഏക മകൾ ഗ്രീഷ്മ എസ് ഗിരീഷ്(15)നെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്ന് (05/03/2025) ഉച്ചയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയം വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. മാതാവ് സിന്ധു നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയാണ്.
ചാവർക്കോട് മദർ ഇന്ത്യ സ്കൂളിലെ പത്താംക്ലാസിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ.
കല്ലമ്പലം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നാവായിക്കുളത്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു.

Subscribe
Login
0 Comments
Oldest