നിലമേൽ കഞ്ചാവുമായി മൂന്നു യുവാക്കൾ ചടയമംഗലം എക്സൈസിന്റെ പിടിയിൽ

നിലമേൽ കൈതോട് പ്രദേശങ്ങളിൽ കഞ്ചാവിന്റെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും അനധികൃത വില്പനയും ഉപയോഗവും നടക്കുന്നു എന്ന  വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  ചടയമംഗലം എക്സൈസ് റെയിഞ്ച്  ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൈതോട് വെള്ളരി പാലത്തിന് സമീപത്ത് നിന്നും കഞ്ചാവ് കൈവശം വെച്ച് ഉപയോഗിച്ച കുറ്റത്തിന് കൈതോട് സി.പി ഹൗസിൽ സുരേഷ് ബാബു മകൻ മുത്തു എന്ന് വിളിക്കുന്ന 24 വയസുള്ള അനന്തു സുരേഷ്, കൈതോട് വലിയവഴി ദേശത്ത് അഫ്സൽ മൻസിലിൽ സൈനുദ്ദീൻ മകൻ അഫ്സൽ, കൈതോട് വെള്ളരി…

Read More

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ

കൊല്ലം ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസി (22)നെയാണ് അജ്ഞാത വ്യക്തി കുത്തിക്കൊന്നത്. ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. കാറിലെത്തിയ കൊലയാളി, പർദയാണ് ധരിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഫുഡ് ഡെലിവറി ബോയ് ആയും ഫെബിൻ ജോലി ചെയ്യുന്നുണ്ട്. അതേസമയം, കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ മൃതദേഹം കൊല്ലം കടപ്പാക്കടയ്ക്കു സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിനു സമീപം നിർത്തിയിട്ട നിലയിൽ…

Read More

ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

കടയ്ക്കൽ : ഇഫ്ത്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു.വളവുപച്ച സ്നേഹ സാഗരം ഫൗണ്ടേഷൻ അഗതിമന്ദിര ത്തിൻ്റെ നേതൃത്വത്തിലാണ് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചത്. അഗതിമന്ദിരം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്ത്താർ സംഗമത്തിന് സ്നേഹ സാഗരം ജനറൽ സെക്രട്ടറി പനവൂർ സഫീർഖാൻ മന്നാനി സൗഹൃദ സംഭാഷണം നടത്തി .സ്നേഹ സാഗരം പ്രവർത്തകരായ സെൽവരാജ് നിലമേൽ , റാഷിദ് കാനൂർ . കോൺഗ്രസ് നേതാക്കളായ ഹുമയൂൺ കബീർ, ഷമീർ, സമി .സി.പി.എം നേതാക്കളായ അൻസർ, ഷാജി . എസ്.ഡി.പി.ഐ നേതാവ് അനസ് വളവുപച്ച, എസ്.ഡി.റ്റി.യു…

Read More

അഞ്ചലിൽ കുളത്തൂപ്പുഴ സ്വദേശി പോക്സോ കേസിൽ പിടിയിൽ

അഞ്ചൽ കോളേജ് ജംഗ്ഷനിൽ ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന 59 വയസ്സുള്ള കുളത്തൂപ്പുഴ ഏഴംകുളം സ്വദേശി സുരേഷ് കുമാർ ആണ്  പോക്സോ കേസിൽ പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 8.30 ന് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ സ്ഥാപനത്തിൽ വന്ന 14 വയസ്സുകാരിയായ പെൺകുട്ടിയെ ഇ യാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടി കരഞ്ഞുകൊണ്ട് സ്കൂളിൽ ചെല്ലുകയും സ്കൂൾ അധികൃതരോട് വിവരം അറിയിക്കുകയും തുടർന്ന് അവർ അഞ്ചൽ പോലീസിൽ വിവരമറിക്കുകയായിരുന്നു. അഞ്ചൽ പോലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ,…

Read More

വയോധികയായ മാതാവിനു നേരെ  പീഡനശ്രമം;മകനെതിരെ കേസ് എടുത്ത് പള്ളിക്കൽ പോലീസ്

പള്ളിക്കൽ പകല്‍ക്കുറിയിൽ മദ്യ ലഹരിയിൽ മകൻ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കേസ്. പള്ളിക്കൽ പകൽക്കുറിയിൽ മദ്യലഹരിയിൽ വയോധികയായ മാതാവിനു നേരെ മകൻ്റെ പീഡനശ്രമത്തിന് കേസ്. അതിക്രമത്തിനിടെ പരുക്കേറ്റ മാതാവിനെ പാരിപള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് മദ്യ ലഹരിയിൽ എത്തിയ മകൻ 85 വയസ് പ്രായമുള്ള മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഈ സമയം പ്രതിയുടെ സഹോദരൻ്റെ മകൾ വീട്ടിൽ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടാൻ…

Read More

കടയ്ക്കൽ പാട്ടു വിവാദം ബി.ജെ.പി. പ്രതിഷേധ മാർച്ച് നടത്തി

കടയ്ക്കൽ ഉത്സവത്തോടനുബദ്ധിച്ച് ക്ഷേത്ര ഓഡിറ്റോറിയത്തിലെ സ്റ്റേജിൽ നടന്ന കലാപരിപാടിയായ ഗാനമേള നടക്കവെ രാഷ്ട്രീയ ഗാനം ആലപിക്കുകയും D Y FI യുടെയും CPM ന്റെയും കൊടി തോരണങ്ങൽ LD പ്രതലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ചടയമംഗലം, ചിതറ മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബി.ജെ.പി കൊല്ലം ഈസ്റ്റ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അധ്യക്ഷത വഹിച്ചു . സംസ്ഥാന കൗൺസിൽ അംഗം.G ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ചടയമംഗലം മണ്ഡലം പ്രസിഡന്റ്…

Read More

ചിതറ ഐരക്കുഴിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ആട് ചത്തു

ചിതറ ഐരക്കുഴിൽ തെരുവ് നായയുടെ ആക്രമണത്തിൽ ആട് ചത്തു . പീഠിക ഭഗവതി ക്ഷേത്രത്തിന് സമീപം AR നിവാസിൽ അനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള ആടാണ് ചത്തത്. കർഷകനായിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രധാന വരുമാന മാർഗമാണ് അടുവളർത്തൽ . ഇന്ന് രാവിലെ 5 മണിയോടെ പത്തോളം വരുന്ന തെരുവ് നായകൾ ആട്ടിൻ കൂട് തകർത്തുകൊണ്ട് ആടുകളെ ആക്രമിക്കുക ആയിരുന്നു . ഒരു ആട് ചവുകയും മറ്റൊരാടിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ തെരുവ് നായ കൂടുതൽ ആണെന്ന് നാട്ടുകാർ…

Read More

വിപ്ലവഗാനം പാടിയത് പ്രേക്ഷകർ ആവശ്യപ്പെട്ടതിനാൽ; പാടുന്നത് കലാകാരൻ്റെ ധർമ്മം: അലോഷി

കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയത് പ്രേക്ഷകർ ആവശ്യപ്പെട്ടതിനാലാണെന്ന് ഗായകൻ അലോഷി ആദം മാധ്യമങ്ങളോട് പറഞ്ഞു. ഒരു പാട്ടും പാടരുതെന്ന് കമ്മിറ്റിക്കാർ പറഞ്ഞിട്ടില്ലെന്നും ആവശ്യപ്പെട്ട പാട്ട് പാടുന്നത് കലാകാരന്റെ ധർമ്മമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദത്തിന്റെ ആവശ്യമില്ലെന്നും ഡി.വൈ.എഫ്.ഐയുടെ എഴുത്തും പതാകയും പശ്ചാത്തലത്തിൽ വന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയത് വിവാദമായതിനെ തുടർന്നാണ് അദ്ദേഹം വിശദീകരണം നൽകിയത്.

Read More

കിഴക്കുഭാഗം മോട്ടോർ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് നടത്തുന്ന വൈദ്യുത ദീപ അലങ്കാരത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു

കിഴക്കുഭാഗം മോട്ടോർ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് നടത്തുന്ന വൈദ്യുത ദീപ അലങ്കാരത്തിന്റെ നോട്ടീസ് പ്രകാശനം ചിറവൂർ ക്ഷേത്രം തന്ത്രി ശിവപ്രസാദ് തിരുമേനി ദീപാലകര സെക്രട്ടറി ബൈജുവിന് കൈമാറുന്നു ഈ ചടങ്ങിൽ കമ്മിറ്റി കൺവീനർ നിഷാദ് പ്രസിഡൻറ് രഞ്ജിത്ത്. ഖജാൻജി സജീർ നിരവധിപേർ പങ്കെടുത്തുഏപ്രിൽ ഏഴാം തീയതി മുതൽ കിഴക്കുംഭാഗം ജംഗ്ഷൻ വർണവിസ്മയം കരോക്കെ ഗാനമേള.. ബൊമ്മ ഡാൻസ്. നിർധരരായ പാവങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ക്യാൻസർ കിഡ്നി അസുഖക്കാർക്കുള്ള ധനസഹായം എന്നിവ നൽകപ്പെടുന്നു

Read More

കടയ്ക്കലിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞയാൾ മരണപ്പെട്ടു.

കടയ്ക്കലിൽ ഇരു ചക്രവാഹനത്തിന് കുറുകെ കാട്ടുപന്നിചാടിയതിനെ തുടർന്ന് വാഹനം അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞു വന്നയാൾ മരണപ്പെട്ടു. കോവൂർ ചരുവിള പുത്തൻവീട്ടിൽ 54 വയസ്സുള്ള ബാബുവാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ബാലചന്ദ്രൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More
error: Content is protected !!