കടയ്ക്കൽ ഉത്സവത്തോടനുബദ്ധിച്ച് ക്ഷേത്ര ഓഡിറ്റോറിയത്തിലെ സ്റ്റേജിൽ നടന്ന കലാപരിപാടിയായ ഗാനമേള നടക്കവെ രാഷ്ട്രീയ ഗാനം ആലപിക്കുകയും D Y FI യുടെയും CPM ന്റെയും കൊടി തോരണങ്ങൽ LD പ്രതലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ചടയമംഗലം, ചിതറ മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ബി.ജെ.പി കൊല്ലം ഈസ്റ്റ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അധ്യക്ഷത വഹിച്ചു . സംസ്ഥാന കൗൺസിൽ അംഗം.G ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ചടയമംഗലം മണ്ഡലം പ്രസിഡന്റ് പുതുശ്ശേരി ജയകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം വിളക്കുടി ചന്ദ്രൻ, ആയൂർ മുരളി, കർഷക മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സുഭാഷ് പട്ടാഴി. SC മോർച്ച ജില്ലാ പ്രസിഡന്റ് ബബുൽദേവ് എന്നിവർ സംസാരിച്ചു, ചിതറ മണ്ഡലം പ്രസിഡന്റ് ലക്ഷ്മിപ്രസാദ് കൃതഞ്ജത അർപ്പിച്ച.
ക്ഷേത്ര ഉത്സവവും അബലവും രാഷ്ട്രീയ പ്രവർത്തനത്തിനുള്ള വേദിയാക്കി മാറ്റിയ CPMന്റെ നെറികേടിനെതിരെ പോലീസ് നടപടി സ്വീകരിക്കുകയും കൂട്ടുനിന്ന ക്ഷേത്ര കമ്മറ്റി ഭാരവാഹികളെ പുറത്താക്കി അംമ്പല കമ്മറ്റി ശുദ്ധീകരിക്കുകയും ചെയ്തില്ലങ്കിൽ തുടർന്നും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗത്തിൽ നേതാക്കൾ മുന്നറിയിപ്പ് നൽകി.