അഞ്ചൽ കോളേജ് ജംഗ്ഷനിൽ ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന 59 വയസ്സുള്ള കുളത്തൂപ്പുഴ ഏഴംകുളം സ്വദേശി സുരേഷ് കുമാർ ആണ് പോക്സോ കേസിൽ പിടിയിലായത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച 8.30 ന് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ സ്ഥാപനത്തിൽ വന്ന 14 വയസ്സുകാരിയായ പെൺകുട്ടിയെ ഇ യാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.
കുട്ടി കരഞ്ഞുകൊണ്ട് സ്കൂളിൽ ചെല്ലുകയും സ്കൂൾ അധികൃതരോട് വിവരം അറിയിക്കുകയും തുടർന്ന് അവർ അഞ്ചൽ പോലീസിൽ വിവരമറിക്കുകയായിരുന്നു.
അഞ്ചൽ പോലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ, ബി എൻ എസ് എന്നീ നിയമങ്ങൾ ഉൾപ്പെടുത്തി സുരേഷ് കുമാറിനെതിരെ കേസ് എടുക്കുകയും ഇയാളെ സ്ഥാപനത്തിൽ നിന്നും അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അഞ്ചലിൽ കുളത്തൂപ്പുഴ സ്വദേശി പോക്സോ കേസിൽ പിടിയിൽ

Subscribe
Login
0 Comments
Oldest